News

Get the latest news here

രാജ്യത്തിന് നികത്താനാകാത്ത നഷ്ടമെന്ന് രാജ്‌നാഥ് സിംങ്, ദുഃഖത്തില്‍ ഇന്ത്യ ഒറ്റക്കെട്ടെന്ന് രാഹുല്‍

ന്യൂഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ അനുശോചിച്ച് രാജ്യം. നികത്താനാകാത്ത നഷ്ടമാണ് ബിപിൻ റാവത്തിന്റെ വേർപാടെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.

ഇന്ന് തമിഴ്നാട്ടിൽ നടന്ന നിർഭാഗ്യകരമായഹെലികോപ്റ്റർ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെയും ഭാര്യയുടെയും മറ്റ് 11 സായുധ സേനാംഗങ്ങളുടെയും പെട്ടെന്നുള്ള വിയോഗത്തിൽ അഗാധമായ വേദനയുണ്ട്. അദ്ദേഹത്തിന്റെ ആകസ്മിക മരണം നമ്മുടെ സായുധ സേനയ്ക്കും രാജ്യത്തിനും നികത്താനാവാത്ത നഷ്ടമാണ്, രാജ്നാഥ് സിങ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.


Deeply anguished by the sudden demise of Chief of Defence Staff Gen Bipin Rawat, his wife and 11 other Armed Forces personnel in an extremely unfortunate helicopter accident today in Tamil Nadu.

His untimely death is an irreparable loss to our Armed Forces and the country.
— Rajnath Singh (@rajnathsingh) December 8, 2021



ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ജനറൽ ബിപിൻ റാവത്തിന്റെയുംഭാര്യയുടെയും കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നു. ഇതുവരെ നടന്നിട്ടില്ലാത്ത തരത്തിലുള്ളദുരന്തമാണ് സംഭവിച്ചത്.ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ മനസ്സ് അവരുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ ദുഃഖത്തിൽ ഇന്ത്യ ഒറ്റക്കെട്ടായി നിൽക്കുന്നു, രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.


I extend my condolences to the family of Gen Bipin Rawat and his wife.
This is an unprecedented tragedy and our thoughts are with their family in this difficult time.
Heartfelt condolences also to all others who lost their lives.

India stands united in this grief.
— Rahul Gandhi (@RahulGandhi) December 8, 2021



മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു ബിപിൻ റാവത്തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽഅഗാധമായി വേദനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

നമ്മുടെ സിഡിഎസ് ജനറൽ ബിപിൻ റാവത്തിനെവളരെ ദാരുണമായ ഒരു അപകടത്തിൽ നമുക്ക്നഷ്ടപ്പെട്ടു. രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിത്. മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. അദ്ദേഹത്തിന്റെ വേർപാടിൽ ഞാൻ അഗാധമായി വേദനിക്കുന്നു, അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.


A very sad day for the nation as we have lost our CDS, General Bipin Rawat Ji in a very tragic accident. He was one of the bravest soldiers, who has served the motherland with utmost devotion. His exemplary contributions & commitment cannot be put into words. I am deeply pained.
— Amit Shah (@AmitShah) December 8, 2021



Content Highlights:india in deep pain over the death of general bipin rawat india reacts
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.