News

Get the latest news here

കോലി പടിയിറങ്ങി, രോഹിത് ശര്‍മ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ നായകന്‍

ന്യൂഡൽഹി: ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം നായകനായി രോഹിത് ശർമയെ തിരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബി.സി.സി.ഐ പുതിയ നായകനെ പ്രഖ്യാപിച്ചത്.ഓൾ ഇന്ത്യ സീനിയർ സെലക്ഷൻ കമ്മിറ്റിയാണ് രോഹിതിനെ നായകനായി തിരഞ്ഞെടുത്തത്.

നിലവിൽ ഇന്ത്യയുടെ ട്വന്റി 20 നായകൻ കൂടിയാണ് രോഹിത് ശർമ. ഇതോടെ വിരാട് കോലി ഏകദിന നായകസ്ഥാനത്തുനിന്ന് പടിയിറങ്ങും. ടെസ്റ്റ് ക്രിക്കറ്റിൽ മാത്രമായിരിക്കും കോലി ഇന്ത്യയുടെ നായകനാകുക.

ടെസ്റ്റ് ക്രിക്കറ്റിൽ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത് ശർമയെ സഹനായകനായി തിരഞ്ഞെടുക്കുകയും ചെയ്തു. ഡിസംബർ 26 നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ക്രിക്കറ്റ് പര്യടനം ആരംഭിക്കുക. ആദ്യം ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക.


The All-India Senior Selection Committee also decided to name Mr Rohit Sharma as the Captain of the ODI & T20I teams going forward.#TeamIndia | @ImRo45 pic.twitter.com/hcg92sPtCa
— BCCI (@BCCI) December 8, 2021



ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. പരിക്കുമൂലം രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ, അക്ഷർ പട്ടേൽ, രാഹുൽ ചാഹർ എന്നിവരെ ടീമിൽ നിന്ന് ഒഴിവാക്കി.


Squad: Virat Kohli (Capt),Rohit Sharma(vc), KL Rahul, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Shreyas Iyer, Hanuma Vihari, Rishabh Pant(wk), Wriddhiman Saha(wk), R Ashwin, Jayant Yadav, Ishant Sharma, Mohd. Shami, Umesh Yadav, Jasprit Bumrah, Shardul Thakur, Md. Siraj. pic.twitter.com/6xSEwn9Rxb
— BCCI (@BCCI) December 8, 2021



ഇന്ത്യൻ ടെസ്റ്റ് ടീം: വിരാട് കോലി (നായകൻ), രോഹിത് ശർമ (സഹനായകൻ), കെ.എൽ.രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഋഷഭ് പന്ത്, വൃദ്ധിമാൻ സാഹ, ആർ അശ്വിൻ, ജയന്ത് യാദവ്, ഇഷാന്ത് ശർമ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ശാർദുൽ ഠാക്കൂർ, മുഹമ്മദ് സിറാജ്.

നവ്ദീപ് സെയ്നി, സൗരഭ് കുമാർ, ദീപക് ചാഹർ, അർസാൻ നാഗ്വാസ്വാല എന്നിവരെ റിസർവ് താരങ്ങളായി പരിഗണിച്ചിട്ടുണ്ട്. മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Content Highlights: Rohit Sharma named Indias new ODI skipper
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.