News

Get the latest news here

താഴെവീണതിനുപിന്നാലെ ഹെലികോപ്ടര്‍ പൊട്ടിത്തെറിച്ചു; 2 പേര്‍ക്കേ ജീവനുണ്ടായിരുന്നുള്ളു- ദൃക്‌സാക്ഷി

നീലഗിരി: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ചിരുന്ന ഹെലിക്കോപ്ടർ നീലഗിരിയിൽ തകർന്നുവീണത് ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ്. ദുരന്തത്തിൽ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേരാണ് മരിച്ചത്. നിലംപതിച്ച് നിമിഷങ്ങൾക്കകം ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചെന്നും രണ്ടുപേർക്കു മാത്രമാണ് ആ സമയത്ത്ജീവനുണ്ടായിരുന്നതെന്നും അപകടസ്ഥലത്ത് ആദ്യമെത്തിയവരിൽ ഒരാളായ കടശി ശിവകുമാർ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ നഞ്ചപ്പ ഛത്രത്തിന് സമീപം ഒരു ഹെലികോപ്ടർ വീണതായി വിവരം ലഭിച്ചു. തുടർന്ന് പ്രദേശവാസികൾ അവിടേക്ക് പോയി. അവിടെയെത്തി അൽപസമയം കഴിഞ്ഞപ്പോൾ ഹെലികോപ്ടർ പൊട്ടിത്തെറിച്ചു. തുടർന്ന് ഹെലിക്കോപ്ടറിന്റെ അടുത്തുചെന്നു നോക്കിയപ്പോൾ രണ്ടുപേർ ജീവനോടെ ഉണ്ടായിരുന്നു. തീപ്പൊള്ളലേറ്റ അവരുടെ സ്ഥിതി ഗുരുതരമായിരുന്നെങ്കിലു ജീവനുണ്ടായിരുന്നു. ഇവരെ അഗ്നിരക്ഷാസേന വന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബാക്കിയുണ്ടായിരുന്ന 12 പേരും മരിച്ച നിലയിലായിരുന്നു,ശിവകുമാർ കൂട്ടിച്ചേർത്തു.

ആ സമയത്ത് പ്രദേശത്ത് കനത്തമൂടൽമഞ്ഞുണ്ടായിരുന്നെന്നും ശിവകുമാർ പറഞ്ഞു. മേഖലയിൽ വീടുകളുണ്ടായിരുന്നെങ്കിലും അവയ്ക്കു മീതേയല്ല ഹെലിക്കോപ്ടർ വീണത്. നാലഞ്ച് മരങ്ങളിൽ ഇടിച്ചാണ് ഹെലിക്കോപ്ടർ താഴേക്ക് വീണത്. നിലംപതിച്ചതിന് തൊട്ടുപിന്നാലെ ഹെലിക്കോപ്ടർ പൊട്ടിത്തെറിച്ചു. നിരവധിപ്പേർ സംഭവസ്ഥലത്ത് എത്തിയിരുന്നെങ്കിലും സൈനിക-പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമാണ് അപകടം നടന്ന സ്ഥലത്തേക്ക് പോയതെന്നും ശിവകുമാർ പറഞ്ഞു.

content highlights:witness recounts nilgiri helicopter crash which killed bipin rawat and 12 others
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.