News

Get the latest news here

ആദ്യപകുതിയവസാനിക്കുമ്പോള്‍ ബെംഗളൂരുവിനെതിരേ ഹൈദരാബാദ് മുന്നില്‍ (1-0)

ബംബോലിം: ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്.സിയ്ക്കെതിരായ മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഹൈദരാബാദ് എഫ്.സി ഒരു ഗോളിന് മുന്നിൽ. സൂപ്പർ താരം ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ടീമിനായി ഗോളടിച്ചത്.

മത്സരം തുടങ്ങിയപ്പോൾ തൊട്ട് ഹൈദരാബാദ് ആക്രമണ ഫുട്ബോളാണ് കാഴ്ചവെച്ചത്. അതിന്റെ ഫലമായി മത്സരത്തിന്റെ ഏഴാം മിനിട്ടിൽ തന്നെ ഹൈദരാബാദ് ബെംഗളൂരുവിനെതിരേ ലീഡെടുത്തു. ബ്ലാസ്റ്റേഴ്സിന്റെ മുൻ താരം കൂടിയായ ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഹൈദരാബാദിനുവേണ്ടി വലകുലുക്കിയത്.

ആകാശ് മിശ്രയുടെ മികച്ച പാസ് സ്വീകരിച്ച ഒഗ്ബെച്ചെ ബോക്സിന് പുറത്തുനിന്ന് തൊടുത്തുവിട്ട ഉഗ്രൻ ഷോട്ട് ബെംഗളൂരു പ്രതിരോധതാരംപ്രതിക് ചൗധരിയുടെ കാലിലുരസി വലയിൽ കയറി. ഇതോടെ ഹൈദരാബാദ് ക്യാമ്പിൽ ആവേശമുണർന്നു.

ബെംഗളൂരുവിന്റെ ആക്രമണങ്ങൾ വളരെ ദുർബലമായിരുന്നു. മികച്ച മുന്നേറ്റങ്ങൾ നടത്താൻ സുനിൽ ഛേത്രിയ്ക്കും സംഘത്തിനും സാധിച്ചില്ല.

31-ാം മിനിട്ടിൽ ഒഗ്ബെച്ചെ ബെംഗളൂരു ഗോൾമുഖത്ത് അപകടം വിതച്ചെങ്കിലും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് ആദ്യ പകുതിയിൽ മികച്ച അവസരങ്ങളുണ്ടായില്ല.

Content Highlights: Bengaluru FC vs Hyderabad FC ISL 2021-2022 match live updates
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.