News

Get the latest news here

സംയുക്ത സേനാമേധാവിക്ക് വിട; മൃതദേഹം നാളെ ഡല്‍ഹിയിലെത്തിക്കും

ന്യൂഡൽഹി: തമിഴ്നാട്ടിലെ നീലഗിരിയിൽഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും കൂടെയുണ്ടായിരുന്നവരുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച തന്നെ ഡൽഹിയിൽ എത്തിക്കുമെന്ന് റിപ്പോർട്ട്. ശവസംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ നാളെ തന്നെ ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോൾ അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.

ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നിവരാണ് മരിച്ചത്.ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു അപകടം.

വെല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനാണ് സൈനികമേധാവി യാത്ര പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. വ്യോമസേനയുടെ Mi-17V5 എന്ന ഹെലികോപ്ടറിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. കുനൂരിൽനിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം.

Read More:

നീലഗിരിയിൽ ഹെലികോപ്റ്റർ തകർന്നുവീണ് സംയുക്ത സേനാമേധാവി ബിപിൻ റാവത്ത് അടക്കം 13 പേർ മരിച്ചു

ലാൻഡിങ്ങിന് നിമിഷങ്ങൾ മാത്രം, തകർന്നുവീണത് കൂനൂരിലെ എസ്റ്റേറ്റിൽ; ഒന്നരമണിക്കൂർ തീഗോളം

ദുരന്തവാർത്തയിൽ ഞെട്ടി രാജ്യം: റാവത്ത് ഗുരുതരാവസ്ഥയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന......

എസ്-8 റോക്കറ്റുകൾ, മെഷീൻ ഗൺ; അത്യാധുനിക റഷ്യൻ ഹെലികോപ്റ്റർ നീലഗിരിയിൽ തകർന്നതെങ്ങനെ?

ബിപിൻ റാവത്ത് 2015-ലും ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു; അന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വ്യോമസേനയുടെ കരുത്തൻ ഹെലികോപ്റ്റർ; മൂന്ന് വർഷത്തിനിടെ അപകടത്തിൽപ്പെടുന്നത് രണ്ടാം തവണ

സഞ്ജയ് ഗാന്ധി മുതൽ സൗന്ദര്യവരെ; പ്രമുഖരുടെ ജീവനെടുത്ത ആകാശ ദുരന്തങ്ങൾ

ഹെലികോപ്ടർ അപകടം; 14-പേരിൽ ജീവനോടെയുള്ളത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രം, ചികിത്സയിൽ

മിന്നലാക്രമണങ്ങളുടെ നായകൻ; വിടവാങ്ങിയത് രാജ്യത്തിന്റെ ആദ്യസംയുക്ത സേനാമേധാവി

റാവത്തിന്റെ ഉൾക്കാഴ്ച അസാധാരണമായിരുന്നു, സേവനം രാജ്യം മറക്കില്ല- അനുസ്മരിച്ച് പ്രധാനമന്ത്രി

Content Highlights:general rawats body to be brought to delhi tomorrow
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.