By
Admin
/
Dec 08, 2021 //
Editor's Pick /
ബിപിന്‍ റാവത്ത്: ഉത്തരാഖണ്ഡില്‍ ജനനം, പഠനകാലത്തുതന്നെ മികവ്, ഉന്നത പദവിയിലേക്ക് വളർച്ച
2019 ഡിസംബർ 31ന് ഇന്തയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ചുമതലയേറ്റ ഇന്ത്യൻ സൈന്യത്തിലെ ഫോർ സ്റ്റാർ ജനറൽ ആണ് ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ബിപിൻ റാവത്ത്. അദ്ദേഹത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാം-
ഉത്തരാഖണ്ഡിലെ ഒരു രജപുത്ര കുടുബത്തിലാണ് ബിപിൻറ റാവത്ത് ജനിച്ചത്. സൈന്യത്തിൽ സേവനമനുഷ്ഠിച്ചിട്ടുള്ള കൂടുംബത്തിലെ മൂന്നാം തലമുറയിൽപ്പെട്ടയാളാണ്.
പിതാവ് ലക്ഷ്മൺ സിങ്റാവത്തും ഇന്ത്യൻ സൈന്യത്തിൽ ലഫ്റ്റനന്റ് ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലക്ഷ്മൺ സിങ്റാവത്ത് സൈനിക പദവിയിൽ നിന്ന് ഉയർന്ന് കരസേനാ ഉപമേധാവിയായി. പിതൃസഹോദരൻ, ഭരത് സിങ്റാവത്ത് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ഹവിൽദാർ (നോൺ കമ്മീഷൻഡ് ഓഫീസർ) ആണ്. അദ്ദേഹത്തിന്റെ മറ്റൊരു അമ്മാവൻ ഹരിനന്ദനും ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്റ് എഡ്വേർഡ് സ്കൂളിലുമായി ബിപിൻ സ്കൂൾ വിദ്യാഭ്യാസം നടത്തി.
സ്കൂൾ പഠനത്തിന് ശേഷം ഖദക്വാസ്ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിലും ഡെറാഡൂണിലെ ഇന്ത്യൻ സൈനിക അക്കാദമിയിലും ചേർന്നു.അവിടെ അദ്ദേഹത്തിന് സ്വോർഡ് ഓഫ് ഓണർ ലഭിച്ചു.
സൈനിക അക്കാദമിയിൽ നിന്ന് പാസായ ശേഷം, 1978 ഡിസംബർ 16-ന് 11 ഗൂർഖ റൈഫിൾസിന്റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് കമ്മീഷൻ ചെയ്തു. പിതാവും ഇതേ യൂണിറ്റിലായിരുന്നു.
സെക്കൻഡ് ലെഫ്റ്റണന്റായി ഇന്ത്യൻ സൈന്യത്തിൽ പ്രവേശിച്ച റാവത്ത് തന്റെ സൈനിക വൈദഗ്ധ്യം പ്രകടമാക്കി. ഉയരത്തിലുള്ള യുദ്ധമേഖലകളിൽ ധാരാളം അനുഭവസമ്പത്ത് നേടി, പത്ത് വർഷം അദ്ദേഹം കലാപ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി.
ഉറിയിലും ജമ്മുകശ്മീരിലും കമാൻഡറായി. കേണൽ എന്ന നിലയിൽ, കിബിത്തുവിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഈസ്റ്റേൺ സെക്ടറിലെ അഞ്ചാമത്തെ ബറ്റാലിയൻ 11 ഗൂർഖ റൈഫിൾസിന്റെ കമാൻഡറായിരുന്നു അദ്ദേഹം.
ബ്രിഗേഡിയർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചതിന് ശേഷം, സോപോറിലെ രാഷ്ട്രീയ റൈഫിൾസിന്റെ 5 സെക്ടറിൽ അദ്ദേഹം കമാൻഡറായി.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (MONUSCO) ചാപ്റ്റർ VII ദൗത്യത്തിൽ ഒരു ബഹുരാഷ്ട്ര ബ്രിഗേഡിന് നേതൃത്വം നൽകിയതിന്റാവത്തിന് രണ്ട് തവണ ഫോഴ്സ് കമാൻഡറുടെ പ്രശംസ ലഭിച്ചിരുന്നു.
മേജർ ജനറലിലേക്കുള്ള സ്ഥാനക്കയറ്റം 19-ാം കാലാൾപ്പട ഡിവിഷൻ (ഉറി) കമാൻഡിങ്ജനറൽ ഓഫീസറായി ചുമതലയേറ്റുകൊണ്ടായിരുന്നു.
37 വർഷത്തെ സൈനിക ജീവിതത്തിൽ ബിപിൻ റാവത്തിന് പരം വിശിഷ്ട സേവാ മെഡൽ ഉൾപ്പെടെ വിവിധ ധീരതാ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
2016 ജനുവരി ഒന്നിന്ബിപിൻ റാവത്തിനെ സൈനിക കമാൻഡർ ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ജനറൽ ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് (ജിഒസി-ഇൻ-സി) സതേൺ കമാൻഡ് പദവി നൽകുകയും ചെയ്തു. ഒരു ചെറിയ കാലയളവിന് ശേഷം അദ്ദേഹം ഉപസൈനിക മേധാവിയായി.
2016 ഡിസംബർ 17-ന് ബിപിൻ റാവത്തിനെ ഇന്ത്യയുടെ 27-ാമത് കരസേനാ മേധാവിയായി നിയമിച്ചു. ലഫ്റ്റണന്റ് ജനറൽമാരായ പി.എം.ഹാരിസ്, പ്രവീൺ ബക്ഷി എന്നിങ്ങനെതന്നേക്കാൾ സീനിയറായ രണ്ടു പേരെ പിന്തള്ളിക്കൊണ്ടായിരന്ന റാവത്തിന്റെ നിയമനം. ഫീൽഡ് മാർഷൽ സാം മനേക്ഷയ്ക്കും ജനറൽ ദൽബീർ സിങ്സുഹാഗിനും ശേഷം ഗൂർഖ ബ്രിഗേഡിൽ നിന്ന് കരസേനാ മേധാവിയാകുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനുംകൂടിയായിരുന്നു അദ്ദേഹം.
നേപ്പാൾ സൈന്യത്തിന്റെ ഓണററി ജനറൽ കൂടിയായിരുന്നു ബിപിൻ റാവത്ത്
Related News
Comments