News

Get the latest news here

ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പി.വി സിന്ധുവും ലക്ഷ്യ സെന്നും സെമിയില്‍

ന്യൂഡൽഹി: ഒളിമ്പിക് മെഡൽ ജേതാവ് പി.വി സിന്ധുവും ലോക ചാമ്പ്യൻഷിപ്പ് വെങ്കല മെഡൽ ജേതാവ് ലക്ഷ്യ സെന്നും ഇന്ത്യൻ ഓപ്പൺ ബാഡ്മിന്റണിന്റെ സെമിയിൽ കടന്നു.

വനിതാ സിംഗിൾസ് ക്വാർട്ടറിൽ നാട്ടുകാരിയയായ അഷ്മിത ചാലിഹയെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് സിന്ധുവിന്റെ സെമി പ്രവേശനം. സകോർ: 21-7, 21-18. 36 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്.

സെമിയിൽ തായ്ലൻഡിന്റെ സുപനിദ കെറ്റെഹോങ്ങാണ് സിന്ധുവിന്റെ എതിരാളി.

അതേസമയം ഇന്ത്യൻ താരം തന്നെയായ എച്ച്.എസ് പ്രണോയിയെ മൂന്ന് ഗെയിമുകൾ നീണ്ട പോരാട്ടത്തിൽ മറികടന്നാണ് ലക്ഷ്യ സെന്നിന്റെ സെമി പ്രവേശനം. സ്കോർ: 14-21, 21-9, 21-14.

Content Highlights: india open badminton pv sindhu and lakshya sen enters semifinals
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.