News

Get the latest news here

കോവിഡ്: രണ്ടാഴ്‌ചയ്‌ക്കകം മൂന്നാം തരംഗം മൂർദ്ധന്യത്തിലെത്തുമെന്ന് പഠനം



ന്യൂഡൽഹി: അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ മൂന്നാം തരംഗം ഇന്ത്യയിൽ മൂർദ്ധന്യത്തിലെത്തുമെന്ന് മദ്രാസ് ഐ.ഐ.ടി.യുടെ പഠനം. കഴിഞ്ഞ രണ്ടാഴ്ചയിലെ കോവിഡ് ആർ. മൂല്യത്തിന്റെ (പകർച്ചവ്യാപനശേഷി) അടിസ്ഥാനത്തിൽ ഐ.ഐ.ടി.യിലെ ഗണിതവകുപ്പും സെന്റർ ഓഫ് എക്സലൻസ് ഫോർ കംപ്യൂട്ടേഷണൽ മാത്തമാറ്റിക്സ് ആൻഡ് ഡേറ്റ സയൻസും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.ആർ.മൂല്യത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന്്് ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ജയന്ത് ഝാ പറഞ്ഞു.രോഗിയുമായി സമ്പർക്കത്തിലെത്തുന്നവർ ലക്ഷണമില്ലെങ്കിൽ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാർഗരേഖയാണ് ആർ.മൂല്യം കുറയാൻ കാരണം. എന്നാൽ ലക്ഷണമില്ലാത്ത രോഗികൾ പരിശോധനയോ നിരീക്ഷണമോ ഇ്ല്ലാതെ സ്വതന്ത്രസഞ്ചാരം നടത്തുന്നത് വ്യാപനത്തോത് വർധിപ്പിക്കും. രണ്ടാം തരംഗത്തെ അപേക്ഷിച്ച് കേസുകളിൽ ക്രമാതീതമായ വർധന ഇനിയുണ്ടാകും.ഓരോ രോഗബാധിതരിൽനിന്നും എത്രപേർക്ക് അണുബാധ പകരുമെന്ന കണക്കാണ് ആർ. മൂല്യം. ജനുവരി 14-നും 21-നും ഇടയിൽ ആർ.മൂല്യം 1.57 രേഖപ്പെടുത്തിയിട്ടുണ്ട്. ജനുവരി ഒന്നുമുതൽ ആറുവരെ ഇത് 4 ആയിരുന്നു. ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ. മൂല്യം. ആർ. മൂല്യം ഒന്നിന് മുകളിലാകുന്നത് വൈറസ് വ്യാപിക്കുന്നതിന്റെ സൂചനയാണ്. ഒന്നിന് താഴെയെത്തിയാൽ മാത്രമേ മഹാമാരി അവസാനിച്ചുവെന്ന് കണക്കാക്കാൻ സാധിക്കൂ.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.