News

Get the latest news here

നീരജ് ചോപ്രയ്ക്ക് പരം വിശിഷ്ട സേവാ മെഡല്‍; എട്ട് മലയാളികള്‍ക്ക് ജീവന്‍ രക്ഷാ പതക്ക്

ന്യൂഡൽഹി: ഒളിംപിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്രക്ക് രാഷ്ട്രപതിയുടെപരം വിശിഷ്ട സേവാ മെഡൽ. നീരജ് അടക്കം 384 പ്രതിരോധ ഉദ്യോഗസ്ഥർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കും. 12 ശൗര്യചക്ര പുരസ്കാരം, 29 പരംവിശിഷ്ട സേവാ മെഡലുകൾ, നാല് ഉത്തം യുദ്ധ സേവാ മെഡലുകൾ, 53 അതിവിശിഷ്ട സേവാ മെഡലുകൾ, 13 യുദ്ധസേവാ മെഡലുകൾ, മൂന്ന് വിശിഷ്ട സേവാ മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളിയായ ശരത് ആർ ആറിന് രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പതക്ക് നൽകി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് ശരത് ആർ ആറിനെ സർവോത്തം ജീവൻ രക്ഷാ പതക്ക് നൽകി ആദരിക്കുക. ശരത് അടക്കം 51 പേർക്കാണ് രാഷ്ട്രപതിയുടെ ജീവൻ രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് പേർക്ക് സർവോത്തം ജീവൻ രക്ഷാ പതക്ക്, 14 പേർക്ക് ഉത്തരം ജീവൻ രക്ഷാ പതക്ക്, 29 പേർക്ക് ജീവൻ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അൽഫാസ് ബാബു, കൃഷ്ണൻ കുണ്ടത്തിൽ, വി. മയൂഖ, മുഹമ്മദ് അദ്നാൻ എന്നിവർക്ക് ഉത്തരംജീവൻ രക്ഷാ പതക്കും. ജീവൻ രക്ഷാ പതക്ക് പുരസ്കാരം മൂന്ന് മലയാളികൾക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരൻ, റിജിൻ രാജ് എന്നിവർക്കാണ് ജീവൻ രക്ഷാ പതക്ക് പുരസ്കാരം.

Content Highlights:Olympian Neeraj Chopra gets Param Vishisht Seva Medal
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.