News

Get the latest news here

സ്ഥിരം കുറ്റവാളിക്ക് ജയിലിനുള്ളില്‍ സുഖവാസം; ടിവിയും സോഫയും ഫോണും: വീഡിയോ വൈറല്‍

ബെംഗളൂരു: ബെംഗളൂരു സെൻട്രൽ ജയിലിൽ കഴിയുന്ന സ്ഥിരം കുറ്റവാളിയായ ജെസിബി നാരായണ സ്വാമിക്ക് ജയിൽ അധികൃതർ പ്രത്യേക പരിഗണന നൽകിയതിൽ വിവാദം. ടിവിയും സോഫയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സെല്ലിനുള്ളിൽ നാരായൺ സ്വാമി കഴിയുന്ന വീഡിയോ പുറത്തുവന്നു. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ വൈറലായതോടെ പോലീസിനെതിരേ വലിയ വിമർശനവും ഉയരുകയാണ്.

സ്വാമിക്ക് ജയിലിനുള്ളിൽ പ്രത്യേക ഭക്ഷണവും മൊബൈൽ ഫോണും മറ്റു സൗകര്യങ്ങളും ജയിൽ അധികൃതകർ നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ നാരായൺ സ്വാമി ജയിലിനുള്ളിലെ പോലീസുകാർക്ക് പണം നൽകിയാണ് സെല്ലിനുള്ളിൽ ഈ സൗകര്യങ്ങളെല്ലാം തരപ്പെടുത്തിയതെന്നാണ് ആക്ഷേപം.

വീഡിയോ വൈറലായതോടെ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ പോലീസുകാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും കർണാടക ആഭ്യന്തര മന്ത്രി അരക ജ്ഞാനേന്ദ്ര പറഞ്ഞു.

നേരത്തെ വികെ ശശികലയ്ക്കും ഇതേ ജയിലിൽ വിഐപി പരിഗണന ലഭിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.ഇതും വലിയ വിവാദമായിരുന്നു.

content highlights:History-sheeter gets special treatment in Bengaluru jail, video goes viral
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.