News

Get the latest news here

കോവിഡ്: നേരിയ ലക്ഷണങ്ങളുള്ളവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽമതിയെന്ന് കേന്ദ്രം



ന്യൂഡൽഹി: നേരിയ ലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്ക് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നും ചികിത്സാ സഹായത്തിന് ടെലി-കൺസൽട്ടേഷനായ ഇ-സഞ്ജീവനി അടക്കം ഉപയോഗിക്കാമെന്നും സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ. പ്രതിരോധ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനായി ഒൻപതു സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി മന്ത്രി ചർച്ച നടത്തി.ആശുപത്രി കിടക്കകൾ, ഓക്സിജൻ ഉപകരണങ്ങൾ, അടിയന്തര മരുന്നുകൾ തുടങ്ങിയവ ഉറപ്പാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്സിനേഷൻ വേഗത്തിലാക്കണം. 15-18 വരെയുള്ള വിഭാഗക്കാരുടെ വാക്സിനേഷൻ പൂർത്തിയാക്കാൻ കൂടുതൽ കരുതലുണ്ടാകണം. ആദ്യ ഡോസ് എടുത്ത കൗമാരക്കാർക്ക് രണ്ടാംഡോസ് എടുക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണം. ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തി വ്യാപനത്തോതും മരണനിരക്കും കുറയ്ക്കണം. മരുന്നിന്റെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്, ചണ്ഡീഗഢ്‌, ഉത്തരാഖണ്ഡ്, ഹരിയാണ, ഡൽഹി, ലഡാക്ക്്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ആരോഗ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.