News

Get the latest news here

'നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു'; കങ്കണ മഹാരാഷ്ട്ര ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മുംബൈ: ശിവസേനയുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടയിൽ കങ്കണ റണാവത്ത് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. കങ്കണയുടെ സഹോദരി രംഗോലിയും ഒപ്പമുണ്ടായിരുന്നു. രാജ് ഭവനിലെത്തിയാണ് കങ്കണ ഗവർണറെ കണ്ടത്.

കങ്കണയുടെ ഓഫീസ് മുംബൈ കോർപറേഷൻ ഭാഗികമായി പൊളിച്ചതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. തനിക്ക് നേരിടേണ്ടിവന്ന അന്യായത്തെക്കുറിച്ച് ഗവർണറോട് സംസാരിച്ചുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കങ്കണ പറഞ്ഞു.

മകളെപ്പോലെ തന്റെ വാക്കുകൾ ഗവർണർ കേട്ടതിൽ ഭാഗ്യവതിയാണെന്ന് കങ്കണ പറഞ്ഞു. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്ലാ പൗരന്മാരുടെയും വിശ്വാസം സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും കങ്കണ കൂട്ടിച്ചേർത്തു.

കങ്കണയുടെ ഓഫീസ് കെട്ടിടം ഭാഗികമായി പൊളിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ഉപദേശകനുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയിരുന്നു. മുംബൈ കോർപ്പറേഷന്റെ നടപടിയിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Kangana Ranaut Meets Governor Amid Row With Maharashtra Leaders
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.