News

Get the latest news here

ബാലഭാസ്‌കറിന്റെ മരണം: വിഷ്ണു സോമസുന്ദരം നുണപരിശോധനയ്ക്ക് ഹാജരായി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ വിഷ്ണു സോമസുന്ദരം നുണപരിശോധനയ്ക്ക് ഹാജരായി. കൊച്ചിയിലെ സി.ബി.ഐ ഓഫീസിലാണ് വിഷ്ണു സോമസുന്ദരം ഹാജരായത്.

ബാലഭാസ്കറിന്റെ മാനേജറായിരുന്ന വിഷ്ണു സ്വർണക്കടത്തുകേസിലെ പ്രതിയാണ്. ബാലഭാസ്കറിനെ സ്വർണക്കടത്തുസംഘം അപായപ്പെടുത്തിയെന്ന് ബന്ധുക്കൾ പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഷ്ണുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കുന്നത്.

ബാലഭാസ്കറിന്റെ മരണം ആസൂത്രിതമായ കൊലപാതകമാണെന്നാരോപണമുന്നയിച്ച കലാഭവൻ സോബിയേയും നുണ പരിശോധനയ്ക്ക് വിധേയനാക്കും. ബാലഭാസ്കറിനെ ഒരു സംഘം ആളുകൾ ആക്രമിക്കുന്നത് കണ്ടെന്നും സോബി മൊഴി നൽകിയിരുന്നു.

സിബിഐ അനുമതി നൽകിയാൽ ബാലഭാസ്റിനെ ആക്രമിച്ച സംഘത്തിലുള്ളവരുടെ പേരുകൾ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപ്പെടുത്താമെന്ന് സോബി ശനിയാഴ്ച രാവിലെ പറഞ്ഞിരുന്നു. ഈയൊരു സാഹചര്യത്തിൽ സോബിയുടെ നുണ പരിശോധന നിർണായകമാകും. ഉച്ചയ്ക്ക് ശേഷമാണ് സോബിയുടെ നുണപരിശോധന തീരുമാനിച്ചിട്ടുള്ളത്.

Content Highlights: Balabhaskar Death,Vishnu Somasundaram Appeared ForPolygraphTest At CBI Kochi Office
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.