By
Admin
/
Sep 29, 2020 //
Editor's Pick /
മാലദ്വീപിന് ഡോണിയര്‍ വിമാനം നല്‍കി ഇന്ത്യ; ചൈനീസ് കപ്പലുകളടക്കം ഇനി നിരീക്ഷിക്കപ്പെടും
ന്യൂഡൽഹി: കടലിൽ നിരീക്ഷണം നടത്തുന്നതിനുള്ള ഡോണിയർ വിമാനം മാലദ്വീപിന് നൽകി ഇന്ത്യ. മാലദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്സ് (എംഎൻഡിഎഫ്) ആയിരിക്കും വിമാനം ഉപയോഗിക്കുക. പ്രവർത്തന ചെലവ് ഇന്ത്യ വഹിക്കും. ചൈനീസ് കപ്പലുകളുടെ നീക്കങ്ങളടക്കം നിരീക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മാലദ്വീപിന് ഇന്ത്യ വിമാനം കൈമാറിയതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടു ചെയ്തു.
ഇന്ത്യയും മാലദ്വീപും ഇന്ത്യൻ മഹാസമുദ്രത്തിൽ നടത്തുന്ന സംയുക്ത നിരീക്ഷണം ശക്തിപ്പെടുത്താനാവും വിമാനം ഉപയോഗിക്കുക. ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപിന്റെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് നിരീക്ഷണം. വിമാനത്തിന്റെ പൈലറ്റുമാരും എൻജിനിയർമാരും അടക്കമുള്ള ഏഴുപേർക്ക് ഇന്ത്യൻ നാവികസേന പരിശീലനം നൽകിക്കഴിഞ്ഞു. ഇരുരാജ്യങ്ങളിലെയും സർക്കാരുകൾ തമ്മിലേർപ്പെട്ട കരാറിന്റെ അടിസ്ഥാനത്തിലാണ് ഡോണിയർ വിമാനം കൈമാറിയിട്ടുള്ളത്.
മേഖലയിലൂടെയുള്ള ചൈനീസ് കപ്പലുകളുടെ മുഴുവൻ നീക്കങ്ങളുടെയും വിവരങ്ങൾ ഇനി ഇന്ത്യയ്ക്ക് ലഭിക്കും. അനധികൃത മത്സ്യബന്ധനം, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയവ തടയാനും വിമാനം ഉപയോഗിക്കും. തീവ്രവാദ വിരുദ്ധ നീക്കങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയും. ഡോണിയർ വിമാനം എത്തിക്കഴിഞ്ഞതായി മാലെയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തു. മാലദ്വീപിലെ മുൻ പ്രസിഡന്റ് അബ്ദുള്ള യാമീൻ 2016 ൽ ഇന്ത്യ സന്ദർശിച്ച വേളിൽ തങ്ങൾക്ക് ഒരു വിമാനം നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ, നിലവിലെ പ്രസിഡന്റ് ഇബ്രാഹീം സോലിഹാണ് അതുമായി ബന്ധപ്പെട്ട നീക്കങ്ങൾ വേഗത്തിൽ നടത്തിയത്.
As per Govt-to-Govt Agreement & discussions started in 2016,the Dornier arrives!
It will engage in humanitarian relief efforts & joint-EEZ surveillance under command & control of #MNDF;
It proudly dons #MNDF colours & crest,and will involve Maldivian pilots in its operations. pic.twitter.com/VKjP7phjxt
— India in Maldives (@HCIMaldives) September 29, 2020
മയക്കുമരുന്ന് കടത്ത് അടക്കമുള്ളവ സംബന്ധിച്ച വിവരങ്ങൾ നിലവിൽ ഇന്ത്യ മാലദ്വീപിന് കൈമാറുന്നുണ്ട്. വലിയ ഫിഷിങ് ട്രോളറുകൾ മാലദ്വീപിന്റെ സമുദ്രാതിർത്തിയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതായി ഇന്ത്യ അടുത്തിടെ കണ്ടെത്തിയിരുന്നു.
കടപ്പാട് - Hindustan Times
Content Highlights:India provides Dornier to Maldives; will help to watch the movement of Chinese ships
Related News
Comments