News

Get the latest news here

സിബിഐ അന്വേഷണം തടയാനുള്ള നിയമനിര്‍മാണം ആലോചിച്ചിട്ടില്ല - മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സിബിഐ അന്വേഷണം തടയാൻഓർഡിനൻസ് ഇറക്കാൻ നീക്കം നടത്തുന്നുവെന്ന ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ഒരുതകാര്യം സർക്കാർ ഇതുവരെ ആലോചിച്ചിട്ടില്ലെന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സിബിഐ അന്വേഷണം തടയാനുള്ള നിയമ നിർമാണം കോൺഗ്രസ് സർക്കാരുകൾ പല സംസ്ഥാനങ്ങളിലും നടത്തിയിട്ടുണ്ട്. ഞങ്ങൾ ഇതേവരെ അക്കാര്യം ആലോചിച്ചിട്ടില്ല. സിബിഐ അവരുടെ പണിയെടുക്കട്ടെ. സ്ത്രീകൾക്കെതിരെയുള്ള സൈബർ ആക്രമണം അടക്കമുള്ളവ തടയാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്ന വിമർശമുണ്ട്. ആ വിഷയം ആലോചിച്ചിരുന്നു. മറ്റൊന്നും തന്റെ അറിവിലില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത് സംബന്ധിച്ച ചോദ്യവും മാധ്യമ പ്രവർത്തകർ ഉന്നയിച്ചുവെങ്കിലും സുപ്രീം കോടതിയിലെ കാര്യങ്ങൾ അവിടെ നടക്കുമെന്ന് മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തിൽ സിബിഐ അന്വേഷണം തടയാൻ സർക്കാർ നീക്കം നടത്തുന്നുവെന്ന ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. ഓർഡിനൻസ് ഇറക്കാനാണ് നീക്കമെന്നും ഇതുസംബന്ധിച്ച ഫയൽ നിയമ സെക്രട്ടറിയുടെ പക്കലുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Content Highlights:CM Pinarayi Vijayan CBI Ramesh Chennithala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.