News

Get the latest news here

ആന്തൂരിലെ സാജന്റെ ആത്മഹത്യ കേസ് കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കണം: ചെന്നിത്തല

തിരുവനന്തപുരം: ആന്തൂരിൽ പ്രവാസിയായ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എൽഡിഎഫ് സർക്കാരിന്റെയും ആന്തൂർ മുനിസിപ്പാലിറ്റിയുടെും ക്രൂരമായ നിലപാടാണ് സാജന്റെ ആത്മഹത്യയ്ക്ക് കാരണം. ഇതുസംബന്ധിച്ച് നടക്കുന്ന അന്വേഷണം ഒട്ടും തൃപ്തികരമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സിപിഎം എഴുതിക്കൊടുത്ത റിപ്പോർട്ടാണ് അന്വേഷണ സംഘം നൽകിയിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു. സിപിഎമ്മിന്റെ തിരക്കഥ അനുസരിച്ച് മുന്നോട്ടുപോകുന്ന അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആന്തൂർ മുൻസിപ്പൽ ചെയർ പേഴ്സണ് ക്ലീൻ ചിറ്റ് കൊടുക്കുന്ന ഉത്തരവാദികളെ മുഴുവൻ വെള്ളപൂശുന്ന റിപ്പോർട്ടാണ് നൽകിയിട്ടുള്ളതെന്നാണ് അറിയുന്നത്. അത് ശരിയാണെങ്കിൽ റിപ്പോർട്ട് അംഗീകരിക്കാനാകില്ല.

കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല സംഘം അന്വേഷണത്തിന് തയ്യാറാകണം. അന്വേഷണം ശരിയായ നിലയിൽ നടക്കാനും വസ്തുതകൾ പുറത്തുവരാനും കോടതി നിരീക്ഷണത്തിലുള്ള അന്വേഷണം അനിവാര്യമാണെന്നും അദ്ദേഹം പറയുന്നു. നാളെ ഒരു പ്രവാസിക്കുപോലും കേരളത്തിൽ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു.

സ്വർണക്കള്ളക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വർധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രമുഖനായ ഇടതുമുന്നണി എംഎൽഎയുടെ ബന്ധുവിനെ തന്ന ചോദ്യം ചെയ്യുന്ന നിലയിലേക്കെത്തുകയാണ്. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് സംശയാതീതമായി തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Anthur Sajan Suicide, Ramesh Chennithala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.