By
Admin
/
Oct 07, 2020 //
Editor's Pick /
മുന്‍ സിബിഐ ഡയറക്ടറും ഗവർണറുമായിരുന്ന അശ്വനി കുമാര്‍ ആത്മഹത്യചെയ്ത നിലയില്‍
ഷിംല: മുൻ നാഗാലാൻഡ് ഗവർണറും സിബിഐ മേധാവിയും ഹിമാചൽ പ്രദേശ് ഡിജിപിയുമായിരുന്ന അശ്വനി കുമാർ (69)ആത്മഹത്യ ചെയ്ത നിലയിൽ. ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിൽ തുങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
അദ്ദേഹം കുറച്ചുകാലമായി വിഷാദരോഗ ബാധിതനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പോലീസും ഐജിഎംസിയിലെ ഡോക്ടർമാരും സ്ഥലത്തെത്തിയിട്ടുണ്ട്.മരണം സ്ഥിരീകരിച്ച ഷിംല എസ്പി സംഭവം ഞെട്ടിക്കുന്നതാണെന്ന് പ്രതികരിച്ചു. അദ്ദേഹം പോലീസുകാർക്കൊരു മാതൃകയായിരുന്നുവെന്നും എസ്പി പറഞ്ഞു.
2008-2010 കാലത്ത് സിബിഐയുടെ ഡയറക്ടറായിരുന്നു അശ്വനി കുമാർ. അദ്ദേഹം സിബിഐ മേധാവിയായിരുന്നപ്പോഴാണ് ഗുജറാത്തിലെ സൊറാബുദ്ദീൻ ഷേഖ് വ്യാജ ഏറ്റുമുട്ടൽ കൊലപാതക കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്തത്. ആരുഷി തൽവാർ കൊലപാതക കേസും അദ്ദേഹത്തിന്റെ കാലത്താണ് തെളിയിക്കപ്പെട്ടത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Former Nagaland Governor and ex-DGP of Himachal Ashwani Kumar commits suicide
Related News
Comments