News

Get the latest news here

സ്വപ്‌നയുടെ മൊഴിയില്‍ വീണ്ടും ജലീല്‍ വെട്ടില്‍; പ്രവാസിയെ നാടുകടത്താന്‍ ഇടപെട്ടുവെന്ന് മൊഴി

മലപ്പുറം: സ്വപ്ന സുരേഷിന്റെ മൊഴിയിൽ വീണ്ടും വെട്ടിലായി മന്ത്രി കെ.ടി. ജലീൽ. ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശിയെ യു.എ.ഇയിൽ നിന്ന്നാട് കടത്താൻ മന്ത്രി യു.എ.ഇ. കോൺസൽ ജനറലിന്റെ സഹായം തേടി എന്ന വെളിപ്പെടുത്തലാണ് വിവാദത്തിലായിരിക്കുന്നത്. മൊഴിയിൽ അന്വേഷണം വേണമെന്ന് പ്രവാസിയുടെ കുടുംബം ആവശ്യപ്പെട്ടു.

ഫെയ്സ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടു എന്ന പേരിൽ ദുബായിൽ ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി യാസറിനെ നാടുകടത്തി കേരളത്തിലെത്തിക്കാൻ മന്ത്രി കെ.ടി. ജലീൽ സഹായം തേടിയെന്നാണ് സ്വപ്നയുടെ മൊഴി. കേന്ദ്ര സർക്കാരിനെ അറിയിക്കാതെ ഇന്ത്യൻ പൗരനെ നാടുകടത്താൻ ശ്രമിച്ചു എന്ന ഗുരുതരമായ ആരോപണമാണ് കെ.ടി. ജലീലിനെതിരേ ഉയരുന്നത്.

കൊണ്ടോട്ടി അബു എന്ന ഫെയ്സ്ബുക്ക് പേജിന് നേതൃത്വം നൽകുന്നയാളാണ് യാസർ. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണ പോലീസ് വീട്ടിൽ റെയ്ഡ് നടത്തിയെന്നും ജനാധിപത്യ വിരുദ്ധനായ ജലീലിന്റെ നീക്കം ഏറെ ദുഖമുണ്ടാക്കിയതായും ലീഗ് പ്രാദേശിക നേതാവ് കൂടിയായ യാസിറിന്റെ പിതാവ് എം.കെ.എം അലി പറഞ്ഞു.

Content Highlights: Swapna Sureshs statement against K. T. Jaleel
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.