News

Get the latest news here

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചു: 30 ലക്ഷത്തോളം ജീവനക്കാര്‍ക്ക് അര്‍ഹത

ന്യൂഡൽഹി: ദസ്സറ പ്രമാണിച്ച് കേന്ദ്ര സർക്കാർ ജീവക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്നുചേർന്ന് മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

30 ലക്ഷത്തോളംവരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസിന്റെ ആനുകൂല്യം ലഭിക്കും. 3,737 കോടി രൂപയാണ് കേന്ദ്രം ഇതിനായി ചെലവഴിക്കുന്നത്.

റെയിൽവെ, പോസ്റ്റ് ഓഫീസ്, ഇപിഎഫ്ഒ, ഇഎസ്ഐസി തുടങ്ങിയവയിലെ ജീവക്കാർക്കും ബോണസിന് അർഹതയുണ്ട്.

വിജയദശ്മിക്കുമുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാർക്ക് നൽകുക. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്കർ ആണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഉദ്യോഗസ്ഥർക്ക് നൽകുന്ന ബോണസ് വിപണിയിലെത്തുന്നതോടെ സമ്പദ്ഘടനയ്ക്ക് ഗുണംചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Union Cabinet approves bonus for central government employees
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.