News

Get the latest news here

'വാഗ്ദാനങ്ങള്‍ നിറവേറ്റും, വികസനം തുടരും'; ബിഹാറില്‍ ജെ.ഡി.യു. പ്രകടന പത്രിക പുറത്തിറക്കി

പാട്ന: ബിഹാറിൽ വീണ്ടും അധികാരത്തിലെത്തിയാൽ വികസനപദ്ധതികളുടെ രണ്ടാം ഘട്ടം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് ജെ.ഡി.യു.വിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക. ബിഹാറിന്റെ വികസനത്തിനു വേണ്ടി നിതീഷ് കുമാർ സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഏഴ് പ്രതിജ്ഞകൾ ഇതിനോടകം നടപ്പാക്കിയെന്നാണ് ജെ.ഡി.യു വാദം.

2015-20 സർക്കാർ കാലയളവിലാണ് നിതീഷ് കുമാർ വികസനത്തിനായുള്ള ഏഴ് പദ്ധതികൾ പ്രഖ്യാപിച്ചത്. കുടിവെള്ള വിതരണം, ശൗചാലയ നിർമാണം, അഴുക്കുചാൽ നിർമാണം, എല്ലാ വീടുകൾക്കും വൈദ്യുതി കണക്ഷൻ തുടങ്ങിയ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചത്. വീണ്ടും അധികാരത്തിലെത്തിയാൽ ഇതിന് തുടർച്ചയായി കൂടുതൽ വികസന മുന്നേറ്റങ്ങൾ ഉണ്ടാക്കുമെന്ന് ജെ.ഡി.യു ഉറപ്പ് നൽകുന്നു.

ഭാവിപദ്ധതികൾ വിശദീകരിക്കുന്നതിനൊപ്പം പ്രതിപക്ഷം പ്രഖ്യാപിച്ച പത്ത് ലക്ഷം തൊഴിലവസരങ്ങൾ എന്ന തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തേയും ജെ.ഡി.യുവിമർശിക്കുന്നുണ്ട്. ഇത്തരം വലിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ള അഞ്ച് ലക്ഷം കോടി അധിക പണം പ്രതിപക്ഷത്തിന് എവിടെ നിന്നാണെന്നും ജെ.ഡി.യു. ചോദ്യമുയർത്തുന്നുണ്ട്.

മദ്യനിരോധനത്തെ പിന്തുണയ്ക്കുന്ന നിയമങ്ങൾ പുനഃപരിശോധിക്കുമെന്ന കോൺഗ്രസ് പ്രഖ്യാപനത്തേയും ജെ.ഡി.യു പരിഹസിച്ചു. പ്രകടന പത്രികയിൽ ഗാന്ധിയുടെ ചിത്രവും പതിപ്പിച്ച് അദ്ദേഹം എപ്പോഴും പിന്തുണച്ച മദ്യനിരോധന നിയമത്തെ അവസാനിപ്പിക്കുമെന്നാണ് കോൺഗ്രസ് പറയുന്നതൊയിരുന്നു ജെ.ഡി.യുവിന്റെ പരിഹാസം.

Content Highlights:Bihar Election JD(U) releases its manifesto
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.