News

Get the latest news here

മഹാരാഷ്ട്രയില്‍ 5,753 പേര്‍ക്കു കൂടി കോവിഡ്; തമിഴ്‌നാട്ടില്‍ 1,655 പുതിയ രോഗികള്‍

മുംബൈ: മഹാരാഷ്ട്രയിൽ 5,753 പേർക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 4,060 പേർ രോഗമുക്തി നേടിയപ്പോൾ 50 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 17,80,208 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 16,51,064 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവിൽ 81,512 സജീവ കേസുകളാണ് ഉള്ളതെന്നും ഇതിനോടകം 46,623 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായതായും മഹാരാഷട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയിൽ 1,135 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 618 പേർ രോഗമുക്തി നേടുകയും 19 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമാവുകയും ചെയ്തു. ഇതോടെ മുംബൈയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,75,707 ആയി. ഇതിൽ 2,52,127 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 10,673 പേർക്കാണ് ഇതുവരെ കോവിഡിനെ തുടർന്ന് മുംബൈയിൽ മാത്രം ജീവൻ നഷ്ടപ്പെട്ടത്. നിലവിൽ 9,770 സജീവകേസുകളാണ് മുംബൈയിലുള്ളത്.

കർണാടകയിൽ ഞായറാഴ്ച 1,704 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,537 പേർ രോഗമുക്തി നേടിയപ്പോൾ 13 പേർക്ക് ജീവൻ നഷ്ടമായി. സംസ്ഥാനത്ത് ഇതുവരെ 8,73,046 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 8,36,505 പേർ രോഗമുക്തി നേടി. 11,654 പേർക്കാണ് ഇതിനോടകം കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായതെന്നും 24,868 സജീവ കേസുകൾ നിലവിലുണ്ടെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

അതേസമയം തമിഴ്നാട്ടിൽ 1,655 പേർക്കാണ് കോവിഡ് പുതുതായി സ്ഥിരീരിച്ചത്. 2,010 പേർ രോഗമുക്തി നേടിയപ്പോൾ 19 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായി. തമിഴ്നാട്ടിൽ ഇതുവരെ 7,69,995 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,45,848 പേർ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് ഇതിനോടകം 11,605 പേർ മരിച്ചതായും നിലവിൽ 12,542 സജീവ കേസുകൾ സംസ്ഥാനത്തുള്ളതായും തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.

ആന്ധ്രാപ്രദേശിൽ 1,121 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 8,62,213 ആയി. നിലവിൽ 14,249 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്. 8,41,026 പേർ രോഗമുക്തി നേടിയതായും 6,938 പേർക്ക് ഇതിനോടകം ജീവൻ നഷ്ടപ്പെട്ടതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

content highlights: maharashtra, tamil nadu, karnataka, andhra pradesh covid 19 update
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.