News

Get the latest news here

നിക്ഷേപ തട്ടിപ്പ് കേസ്: കര്‍ണാടകയിലെ കോണ്‍ഗ്രസ് മുന്‍മന്ത്രി അറസ്റ്റില്‍

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് മുൻമന്ത്രി നിക്ഷേപ തട്ടിപ്പുകേസിൽ അറസ്റ്റിൽ. ശിവരാജ് നഗർ മുൻ എം.എൽ.എ. കൂടിയായ റോഷൻ ബൈഗിനെയാണ് സി.ബി.ഐ. അറസ്റ്റ് ചെയ്തത്. ഐ.എം.എ.(ഐ- മോണിട്ടറി അഡ്വൈസറി) തട്ടിപ്പു കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

ബെംഗളൂരുവിലെ സി.ബി.ഐ. പ്രത്യേക കോടതിയിൽ ഹാജരാക്കിയ ബൈഗിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കേസിൽ ചോദ്യം ചെയ്യാൻ ബൈഗിനെ ഇന്ന് സി.ബി.ഐ. വിളിച്ചു വരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഐ.എം.എ. അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് ബൈഗ്.

നാലായിരം കോടിയുടെ ഐ.എം.എ. തട്ടിപ്പ് കേസിൽ സർക്കാർ ഉദ്യോഗസ്ഥരെയും പോലീസുകാരെയും പ്രതിചേർത്ത് അനുബന്ധ കുറ്റപത്രം നേരത്തെ സി.ബി.ഐ. സമർപ്പിച്ചിരുന്നു. കർണാടക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.എം.എയും സഹ കമ്പനികളും ചേർന്ന് വൻലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരെ കബളിപ്പിച്ചുവെന്നാണ് കേസ്.

തട്ടിപ്പു കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് മൻസൂർ ഖാനെ രാജ്യം വിടാൻ സഹായിച്ചു എന്നാണ് ബൈഗിന്റെ പേരിലുള്ള കുറ്റം. നേരത്തെ കോൺഗ്രസിൽ വിമതനീക്കം നടത്തിയതിനു പിന്നാലെ ബൈഗ് അയോഗ്യനാക്കപ്പെട്ടിരുന്നു.

content highlights: former minister Roshan Baig arrested by Central Bureau of Investigation in IMA scam case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.