News

Get the latest news here

പ്രചാരണത്തിന് മോദിയെ കൊണ്ടുവരൂ , എത്ര സീറ്റ് കിട്ടുമെന്ന് കാണാം; വെല്ലുവിളിച്ച് ഒവൈസി

ഹൈദരാബാദ് : ഹൈദരാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പിന് പ്രചാരണം നടത്താൻപ്രധാനമന്ത്രിനരേന്ദ്രമോദിയെ വെല്ലുവിളിച്ച് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. ഹൈദരാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി മോദിയുടെ യോഗം വിളിച്ചാൽ എത്രപേർ ജയിക്കുമന്ന് നേരിട്ട് കാണാമെന്നും ഒവൈസി പരിഹസിച്ചു. ഡിസംബർ ഒന്നിനാണ് ഹൈദരാബാദ് മുൻസിപ്പൽ തിരഞ്ഞെടുപ്പ്.

"നിങ്ങൾ ഈ പഴയ പട്ടണത്തിലേക്ക് നരേന്ദ്രമോദിയെ വേണമെങ്കിൽ കൊണ്ടുവന്ന് പ്രചാരണം നടത്തിക്കോളൂ, എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം. ഇവിടെ അദ്ദേഹത്തിന്റെ ഒരു യോഗം സംഘടിപ്പിക്കൂ. എന്നിട്ട് നമുക്ക് കാണാം നിങ്ങളിവിടെ എത്ര സീറ്റിൽജയിക്കുമെന്ന്",ഹൈദരാബാദിൽ നടന്ന യോഗത്തിൽ എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി പറഞ്ഞു.

"മുൻസിപ്പൽ ഇലക്ഷനാണ് നടക്കുന്നത്. അവർ പക്ഷെ വികസനത്തെ കുറിച്ച് ഒന്നും സംസാരിക്കില്ല. ഹൈദരാബാദ് ഇന്ന് ഒരു വികസിത നഗരമാണ്. ഒരുപാട് ബഹുരാഷ്ട്ര കമ്പനികൾ ഇവിടുണ്ട്. പക്ഷെ ഹൈദരാബാദ് എന്ന ബ്രാൻഡ് നെയിമിനെ താഴ്ത്തിക്കെട്ടിബിജെപിക്ക് ഇതെല്ലാം തകർക്കണം", ഒവൈസി കൂട്ടിച്ചേർത്തു.

ഏതാനും ദിവസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ് നടത്തിയ പ്രസ്താവനക്കുള്ള മറുപടികൂടിയയിരുന്നു ഒവൈസിയുടെ വാക്കുകൾ.

ഹൈദരാബാദിലെ റോഹിംഗ്യകളെയും പാകിസ്താനികളെയും സർജിക്കൽ സ്ട്രൈക്കിലൂടെ തുരത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ബന്ദി സഞ്ജയ് പറഞ്ഞിരുന്നു. കർണാടക ബിജെപി എംപി തേജസ്വി സൂര്യ മോഡേൺ മുഹമ്മദാലി ജിന്ന എന്നാണ് ഒവൈസിയെ വിളിച്ചത്. ഹൈദരാബാദിൽ നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്ന തരത്തിലുള്ള പ്രസ്താവനകളാണ് ഇരുവരും നടത്തിയത്. എന്നാൽ ആളുകൾ നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അത് മോദിയുടെയും അമിത്ഷായുടെയുംപരാജയമാണെന്നാണ് ഒവൈസി തിരിച്ചടിച്ചത്.

"അവർ ഉറങ്ങിക്കിടന്നതുകൊണ്ടാണ് പാകിസ്താനികൾ ഇവിടേക്ക് കടന്നത്. ഞാൻ അവരെ എവിടെയും കണ്ടിട്ടില്ല. ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കുമിടയിൽ ഒരു വലിയ മതിലുകെട്ടണമെന്നാണവരുടെ ആഗ്രഹം",ഒവൈസി കൂട്ടിച്ചേർത്തു.

content highlights:Get Narendra Modi, will see how many seats u win, Asaduddin Owaisi Dares BJP in hyderabad election
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.