News

Get the latest news here

കര്‍ഷക സമരത്തിന് പിന്തുണയുമായെത്തിയ ബില്‍ക്കിസ് ദാദിയെ പോലീസ് തടഞ്ഞു

ന്യൂഡൽഹി:കാർഷിക നിയമങ്ങൾക്കെതിരേ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പങ്കെടുക്കാനെത്തിയ ഷഹീൻബാഗ് ആക്ടിവിസ്റ്റ് ബിൽക്കിസ് ദാദിയെ സിംഘു അതിർത്തിയിൽ പോലീസ് തടഞ്ഞു. ഇവരെ പിന്നീട് പോലീസ് കരുതൽ തടങ്കലിലാക്കി.

ഞങ്ങൾ കർഷകരുടെ മക്കളാണ്. ഞങ്ങൾ ഇന്ന് കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണയുമായി ഇന്ന് പോകും. ഞങ്ങൾ ഞങ്ങളുടെ ശബ്ദമുയർത്തും. സർക്കാർ ഞങ്ങളെ കേട്ടേ മതിയാകൂ. പ്രക്ഷോഭത്തിൽ പങ്കാളിയാകാൻ പോകുന്നതിന് മുമ്പ് ബിൽക്കിസ് ദാദി പറഞ്ഞു.

കഴിഞ്ഞ വർഷം പൗരത്വനിയമഭേദഗതിക്കെതിരേ ഷഹീൻ ബാഗിൽ നടന്ന സ്ത്രീകളുടെ പ്രക്ഷോഭത്തിലൂടെയാണ് ബിൽക്കിസ് ദാദി വാർത്തകളിൽ താരമാകുന്നത്. പ്രക്ഷോഭം രൂക്ഷമായ ജനുവരിയിൽ നിരവധി സിഖ് കർഷകർ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഭക്ഷണവുമായി എത്തിയിരുന്നു.

കഴിഞ്ഞ ആറുദിവസമായി മുപ്പതിലധികം കർഷക സംഘടനയിലെ അംഗങ്ങളാണ് ഡൽഹി അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്.


Delhi: Police detain Shaheen Bagh activist Bilkis Dadi who reached Singhu border (Delhi-Haryana border) to join farmers protest. https://t.co/UTnTit1oso pic.twitter.com/34lCCtXy5u
— ANI (@ANI) December 1, 2020


Content Highlights:Farmers protet: Bilkis dadi stopped by police


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.