News

Get the latest news here

ആദ്യ വിജയം തേടി ഈസ്റ്റ് ബംഗാള്‍, തോല്‍വിയില്‍ നിന്നും കരകയറാന്‍ മുംബൈ

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ മുംബൈ എഫ്.സി ഈസ്റ്റ് ബംഗാളിനെ നേരിടും. ഗോവയിലെ ബംബോലിം ജി.എം.സി സ്റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം.

ഇരുടീമുകളും തോൽവിയുടെ ക്ഷീണം തീർക്കാനാണ് ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തിൽ ജയിച്ചാണ് മുംബൈ തുടങ്ങിയതെങ്കിലും രണ്ടാം മത്സരത്തിൽ തോൽവി നേരിട്ടു. ഈസ്റ്റ് ബംഗാൾ ആദ്യമായാണ് ഐ.എസ്.എല്ലിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ആദ്യ മത്സരത്തിൽ ചിരവൈരികളായ എ.ടി.കെ മോഹൻ ബഗാനോട് തോൽവി വഴങ്ങി. രണ്ടാം മത്സരത്തിനാണ് ടീം ഇന്നിറങ്ങുന്നത്.

മൂന്നുതവണ ഐ.ലീഗ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ ശക്തരാണ്. എന്നാൽ ആദ്യ മത്സരത്തിൽ വേണ്ടത്ര മികവ് പുലർത്താൻ ടീമിന് കഴിഞ്ഞിരുന്നില്ല. ഇരുടീമുകളും ഒരു തവണ മാത്രമാണ് മുൻപ് ഏറ്റുമുട്ടിയത്. 2018 സൂപ്പർ കപ്പിലായിരുന്നു ആ കൂടിക്കാഴ്ച. അന്ന് മുംബൈ സിറ്റിയെ തറപറ്റിച്ച് ഈസ്റ്റ് ബംഗാളാണ് കപ്പടിച്ചത്.

ആദം ലെ ഫോൺഡ്രെയും ഹ്യൂഗോ ബൗമൗസും അടങ്ങുന്ന മുന്നേറ്റ നിരയാണ് മുബൈയുടൈ ശക്തി. ഐ.എസ്.എല്ലിൽ കളിച്ച് പരിചയമില്ലെങ്കിലും മികച്ച ഇന്ത്യൻ താരങ്ങളുടെ സാന്നിധ്യമാണ് ടീമിന്റെ കരുത്ത്.



Content Highlights: ISL 2020-21, Mumbai City FC vs SC East Bengal
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.