News

Get the latest news here

വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയപ്രേരിതം- ചെന്നിത്തല

തിരുവനന്തപുരം:ബാർ ഉടമ ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ പേരിൽ തനിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കർ രാഷ്ട്രീയം കളിക്കാൻ നിൽക്കുന്ന പാവ മാത്രമാണെന്നുംമുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെ ജോലിയെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാരിന്റെ അഴിമതികൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏത് യുഡിഎഫ് എംഎൽഎക്കെതിരെയും അന്വേഷണം നടക്കട്ടെ.അതിനെയെല്ലാം ധീരമായി നേരിടാൻ യുഡിഎഫും കേരളത്തിലെ ജനങ്ങളുമുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിക്കേസിൽ മുഖ്യമന്ത്രി കുടുങ്ങുൂമെന്ന് കണ്ടപ്പോൾപ്രതിപക്ഷ നേതാവിനെതിരെയും ഒരു കേസ് ഇരിക്കട്ടെ എന്ന നിലയിലാണ് തനിക്കെതിരെ അന്വേഷണത്തിന് അനുമതി നൽകിയതെന്നും പിണറായി വിജയൻ വിചാരിച്ചാലൊന്നും യുഡിഎഫിനെ തകർക്കാൻ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlights:Speakers move to allow vigilance probe is politically motivated - Chennithala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.