News

Get the latest news here

96 ലക്ഷം കടന്ന് രാജ്യത്ത് മൊത്തം കോവിഡ് രോഗികള്‍; രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ്‌

ന്യൂഡൽഹി: രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു. 36,652 പേർക്കു കൂടി ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 96,08,211 ആയി.



നിലവിൽ ഇന്ത്യയിൽ സജീവരോഗികളുടെ എണ്ണം 4,09,689 ആണ്.



കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 42,533 ആണ്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 90,58,822 ആയി. ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തേക്കാൾ കൂടുതലാണ് രോഗമുക്തി നേടുന്നവരുടെ എണ്ണമെന്നത് ആശ്വാസം പകരുന്നു.



512 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,39,700 ആയി ഉയർന്നു.

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 66 ദശലക്ഷം കടന്നു. 66,231,472 പേർക്കാണ് ഇതു വരെ കോവിഡ് ബാധിച്ചത്. 15,24,462 പേർ മരിച്ചു. 45,812,972 പേർ രോഗമുക്തി നേടി.





Content Highlights: Covid-19 Update India Total Cases Rise To 96 Lakh
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.