News

Get the latest news here

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെ പ്രത്യേക തിരഞ്ഞെടുപ്പ്; 78.24 ശതമാനം പോളിങ്

തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ 78.24 ശതമാനം പോളിങ്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ അറിയിച്ചതാണ് ഇക്കാര്യം.

കൊല്ലം പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പിമുക്ക് (85.38), ചോല (79.18), ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സി വാർഡ് (76.3), എറണാകുളം കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ വാർഡ് (74.51), തൃശ്ശൂർ കോർപ്പറേഷനിലെ പുല്ലഴി വാർഡ് (81.82), കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിലെ താത്തൂർപൊയ്യിൽ (86.1) കണ്ണൂർ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി (64.45) എന്നിങ്ങനെയാണ് പോളിങ് ശതമാനം.

Content Highlights:Local Body Polls Election Commission
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.