News

Get the latest news here

ഇന്ത്യയുടെ സാത്വിക്-അശ്വിനി സഖ്യം തായലന്‍ഡ് ഓപ്പണ്‍ സെമി ഫൈനലില്‍

ബാങ്കോക്ക്: ഇന്ത്യയുടെ മിക്സഡ് ഡബിൾസ് സഖ്യമായ സാത്വിത് സായ് രാജ്-അശ്വിനി പൊന്നപ്പ ജോടി തായ്ലൻഡ് ഓപ്പൺ സൂപ്പർ സീരിസിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ആവേശോജ്വലമായ ക്വാർട്ടർ ഫൈനലിൽ മലേഷ്യയുടെ ഗോഹ് ലിയു യിങ്-ചാൻ പെങ് സൂൺ സഖ്യത്തെയാണ് ഇന്ത്യൻ താരങ്ങൾ കീഴടക്കിയത്.


🇮🇳@satwiksairaj & @P9Ashwini fought tooth and nail to pack 2016 Olympic Silver medallists and World No. 7 in the QF of #ToyotaThailandOpen. They marches to SF.🔥

Finas Score: 18-21, 24-22, 22-20.

Well done, champs!💪#ToyotaThailandOpen #ThailandOpenSuper1000 #HSBCbadminton pic.twitter.com/WD2ntUn4Za
— BAI Media (@BAI_Media) January 22, 2021



മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ താരങ്ങളുടെ വിജയം. സ്കോർ: 18-21, 24-22,22-20. മത്സരം 75 മിനിട്ട് നീണ്ടുനിന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും വർധിത വീര്യത്തോടെ പോരാടിയ ഇന്ത്യൻ സഖ്യം ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlights: Thailand OpenSatwiksairaj, Ashwini storm into mixed doubles semi-final
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.