News

Get the latest news here

ബംഗാൾ വനം വകുപ്പ് മന്ത്രി രാജിബ് ബാനര്‍ജി രാജിവെച്ചു; ഒരു മാസത്തിനിടയിലെ മൂന്നാമത്തെ രാജി

കൊൽക്കത്ത: പശ്ചിമ ബംഗാൾ വനം വകുപ്പ് മന്ത്രി രാജിബ് ബാനർജി മന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്തിൽ പശ്ചിമ ബംഗാളിലെ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞ രാജിബ് തനിക്ക് അവസരം തന്നതിന് ഹൃദയപൂർവം നന്ദി അറിയിക്കുകയും ചെയ്തു. എന്നാൽ എന്ത് കൊണ്ടാണ് രാജി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മമത മന്ത്രിസഭയിൽ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് രാജീബ് ബാനർജി. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായാണ് രാജി എന്നാണ് അഭ്യൂഹം.

ഫെയ്സ്ബുക്കിലൂടെയാണ് തന്റെ രാജി വാർത്ത രജിബ് ജനങ്ങളെ അറിയിച്ചത്. നിങ്ങളെ ഓരോരുത്തരേയും എന്റെ കുടുംബാംഗങ്ങളായാണ് കണ്ടിരുന്നത്. നിങ്ങളുടെ പിന്തുണ കൂടുതൽ ദൂരം സഞ്ചരിക്കുന്നതിന് എനിക്ക് പിന്തുണ നൽകി. എന്റെ രാജി ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണ്. ബന്ധപ്പെട്ട അധികൃതരെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഫെയ്്സ്ബുക്കിൽ രാജിബ് കുറിച്ചു.

രാജി നൽകിയതിന് ശേഷം രാജിബ് ബാനർജി ഗവർണർ ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച നടത്തി.ചില തൃണമൂൽ നേതാക്കൾ തനിക്കെതിരെ ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രാജീബ് ബാനർജിയുടെ രാജി.

Content Highlights:Rajib Banerjee resigns from Mamata Banerjee Cabinet
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.