News

Get the latest news here

ബി.ജെ.പി.: കോർകമ്മിറ്റിയംഗങ്ങൾ ജില്ലകളിലെത്തും; മണ്ഡലമുറപ്പിച്ച് നേതാക്കൾ



തിരുവനന്തപുരം: സ്ഥാനാർഥിനിർണയത്തിന് പ്രവർത്തകരുടെ അഭിപ്രായംതേടി ബി.ജെ.പി.യിലെ കോർകമ്മിറ്റിയംഗങ്ങളോ അവർ ചുമതലപ്പെടുത്തുന്നവരോ ജില്ലകളിലെത്തും. ഏറ്റവും താഴേത്തട്ടിൽനിന്നുള്ള അഭിപ്രായത്തിനായി പഞ്ചായത്തുതല ഭാരവാഹികളുടെ വിലയിരുത്തലും ശുപാർശയും പരിഗണിക്കും. ജില്ലാതലത്തിൽ ഏകീകരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പുസമിതി യോഗത്തിലും കോർകമ്മിറ്റിയിലും വെക്കും. തുടർന്ന് അന്തിമപട്ടിക അംഗീകാരത്തിന് ദേശീയനേതൃത്വത്തിന് നൽകും. വെട്ടും തിരുത്തും കൂട്ടിച്ചേർക്കലുമുണ്ടാകുന്നതോടെ അപ്രതീക്ഷിത സ്ഥാനാർഥികൾ പട്ടികയിൽ ഇടംപിടിച്ചുകൂടെന്നില്ല. ജനസമ്മതിയുള്ള പൊതുപ്രവർത്തകരും മുൻഉദ്യോഗസ്ഥരുമായ അപ്രതീക്ഷിതസ്ഥാനാർഥികൾ വരുമെന്നുറപ്പാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടായിരുന്നവർ ഇക്കുറിയും അതേ മണ്ഡലത്തിൽ മത്സരിച്ചേക്കും. ഈ മണ്ഡലങ്ങളിൽ കൂടുതൽ ശ്രദ്ധനൽകി മാസങ്ങൾക്കുമുമ്പേ ഇവരെല്ലാം തിരഞ്ഞെടുപ്പുപ്രവർത്തനം സജീവമാക്കുകയും ചെയ്തു. സംസ്ഥാനപ്രസിഡന്റ് ക്വാറന്റീൻ പൂർത്തിയാകുന്ന മുറയ്ക്ക് ഈ യോഗങ്ങൾ നടക്കും. പാർട്ടിക്ക്‌ ആദ്യമായി നിയമസഭയിൽ പ്രാതിനിധ്യംനൽകിയ തിരുവനന്തപുരം ജില്ലയിലെ നേമത്ത് കുമ്മനം രാജശേഖരനായിരിക്കും മത്സരിക്കുക. പി.കെ. കൃഷ്ണദാസ് കാട്ടാക്കടയിലും എ.എൻ. രാധാകൃഷ്ണൻ മണലൂരും എം.ടി.രമേശ് കോഴിക്കോട് നോർത്തിലും സി. കൃഷ്ണകുമാർ മലമ്പുഴയിലും പ്രവർത്തനം ഊർജിതമാക്കി. ബി. ഗോപാലകൃഷ്ണന് തൃശ്ശൂരോ കൊടുങ്ങല്ലൂരിലോ ആണ് സാധ്യത. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വട്ടിയൂർക്കാവിലും കരമന ജയൻ പാറശ്ശാലയിലും മത്സരിക്കും. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭാ സുരേന്ദ്രന്റെ കാര്യം ദേശീയഘടകം തീരുമാനിക്കും. ജനറൽ സെക്രട്ടറി സുധീർ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി, തുടങ്ങിയവർക്കും സീറ്റുണ്ടാകും. കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരിക്കുന്നുെണ്ടങ്കിൽ അത് കഴക്കൂട്ടത്തായിരിക്കും.എം.കെ. സുരേഷ്

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.