By
Admin
/
Jan 24, 2021 //
Editor's Pick /
ഷഹാനയുടെ നെഞ്ചില്‍ ആനയുടെ ചവിട്ടേറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നുവെന്നും റിപ്പോര്‍ട്ട്
ഷഹാന
കോഴിക്കോട് :വയനാട്ടിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച കണ്ണൂർ സ്വദേശി ഷഹാന യുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കുണ്ടെന്നാണ്പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയുടെ പിൻഭാഗത്തും ശരീരത്തിന്റെ പലഭാഗത്തും ചതവുകളുണ്ട്. നെഞ്ചിൽ ചവിട്ടേറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കഴുത്തിന്റെ പിന്നിലും ശരീരത്തിന്റെമറ്റ് ഭാഗങ്ങളിലും ചവിട്ടേറ്റിട്ടുണ്ട്. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതര പരിക്കാവാം മരണ കാരണമെന്ന് കരുതുന്നു.
മേപ്പാടി എളമ്പിലേരിയിൽ സ്വകാര്യ റിസോർട്ടിലെ ടെന്റിൽ താമസിക്കുമ്പോഴാണ് ഷഹാനക്ക്നേ രെ കാട്ടാനയുടെ അക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആന്റ് സയൻസിലെ സൈക്കോളജി വിഭാഗം അധ്യാപികയാണ് മരിച്ച ഷഹാന.
content highlights:Postmortem Report of Shahana died in wild elephant attack
Related News
Comments