News

Get the latest news here

സോളാര്‍ കമ്മീഷന്‍ പരാമര്‍ശം തള്ളി തിരുവഞ്ചൂര്‍; ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ നൂറ് ശതമാനം ശുദ്ധം

കോട്ടയം : സോളാർ കേസിൽ ഉമ്മൻചാണ്ടിയെ രക്ഷിക്കാൻ ഇടപെട്ടുവെന്ന ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം തള്ളി മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയെ പറ്റി വിവാദമുണ്ടായപ്പോൾ ഒരു മന്ത്രിക്കെതിരേ വെറുതേ പറഞ്ഞ ആരോപണം മാത്രമാണ് റിപ്പോർട്ടിലെ പരാമർശമെന്ന് തിരുവഞ്ചൂർ മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.

സോളാറിൽ ഉമ്മൻചാണ്ടിയുടെ കൈകൾ നൂറ് ശതമാനം ശുദ്ധമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. സോളാർ കേസ് അന്വേഷണം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫിന്റെ അറസ്റ്റിലേക്ക് വരെയെത്തിയത് തിരുവഞ്ചൂർ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ്.

കേസിൽ ഉമ്മൻചാണ്ടിക്ക് പങ്കില്ലെന്ന് തെളിഞ്ഞാലും അത് ബോധ്യപ്പെട്ടില്ലെന്ന് നടിക്കുകയാണ് ഇടതുസർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പിണറായിക്ക് ബോധ്യപ്പെട്ടതോടെയാണ് സിപിഎം സെക്രട്ടേറിയേറ്റ് ഉപരോധം നിർത്തിപോയതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ സോളാറിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു.

content highlights:Thiruvanchoor says Oommen Chandy is innocent in solar case




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.