News

Get the latest news here

കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി തോട്ടത്തിൽ രവീന്ദ്രൻ



കോഴിക്കോട്: കെ. സുരേന്ദ്രൻ ബി.ജെ.പിയിലേക്ക് ക്ഷണിച്ചെന്ന് വെളിപ്പെടുത്തി സി.പി.എം നേതാവും കോഴിക്കോട് മുൻ മേയറുമായ തോട്ടത്തിൽ രവീന്ദ്രൻ. എന്നാൽ താൻ ദൈവ വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്ന് കെ സുരേന്ദ്രനെ അറിയിച്ചതായി തോട്ടത്തിൽ രവീന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ 52 ലേറെ വർഷങ്ങളായി സി.പി.എം അം​ഗമായ തനിക്ക് അതിന് കഴിയില്ലെന്ന് തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. തന്റെ വിശ്വാസം കണക്കിലെടുത്താണ് സുരേന്ദ്രൻ തന്നെ ക്ഷണിക്കാൻ വന്നത്. ഒരുദിവസം പെട്ടന്നൊരാൾ വന്നുപറഞ്ഞാൽ മാറാൻ പറ്റില്ല. സൗഹൃദങ്ങൾ വേറെയാണ് ഇത് വേറെയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തോട്ടത്തിൽ രവീന്ദ്രന്റെ വെളിപ്പെടുത്തൽ കെ. സുരേന്ദ്രൻ തള്ളി. നിരവധി പേരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബി.ജെ.പിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.