News

Get the latest news here

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാത്തപക്ഷം ട്രാക്ടറുകളുമായി പാര്‍ലമെന്റ് മാര്‍ച്ച്-ടിക്കായത്ത്

സികാർ (രാജസ്ഥാൻ): മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തപക്ഷം ട്രാക്ടറുകളുമായി പാർലമെന്റ് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ഡൽഹി മാർച്ച് ആഹ്വാനത്തിന് കാത്തിരിക്കണമെന്നും അത് എപ്പോൾ വേണമെങ്കിലും വരാമെന്നും രാജസ്ഥാനിലെ സികാറിൽ സംയുക്ത കിസാൻ മോർച്ച സംഘടിപ്പിച്ച കിസാൻ മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.

പ്രക്ഷോഭം നടത്തുന്ന കർഷകർ പാർലമെന്റ് വളയും. നാല് ലക്ഷമല്ല, 40 ലക്ഷം ട്രാക്ടറുകൾ അവിടെയുണ്ടാവും. അതിന്റെ തീയതി കർഷക സംഘടനകൾ പിന്നീട് തീരുമാനിക്കും. ഇന്ത്യാ ഗേറ്റിന് സമീപത്തെ പാർക്കുകൾ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും. രാജ്യത്തെ കർഷകരെ അവഹേളിക്കുന്നതിനുള്ള ഗൂഢാലോചന ജനുവരി 26 ന് രാജ്യതലസ്ഥാനത്തുണ്ടായ സംഘർഷത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കർഷകർ ത്രിവർണ പതാകയെ സ്നേഹിക്കുന്നു. എന്നാൽ രാജ്യത്തെ നേതാക്കളോട് അങ്ങനെയല്ല.

മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുകയും താങ്ങുവില പുനഃസ്ഥാപിക്കുകയും ചെയ്യാത്തപക്ഷം വലിയ കമ്പനികളുടെ ഗോഡൗണുകൾ കർഷകർക്ക് തകർക്കേണ്ടിവരുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

Content Highlights:Farmers leader Rakesh Tikait warns march to Parliament
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.