News

Get the latest news here

പരമാവധി ലീഡ് നേടാന്‍ ഇന്ത്യ, രോഹിതും പൂജാരയും ക്രീസില്‍ | LIVE SCORE

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസ് മറികടക്കാനായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിനം ലക്ഷ്യംവെയ്ക്കുന്നത് പരമാവധി ലീഡാണ്. സ്പിൻ ബൗളിങ്ങിനെ തുണയ്ക്കുന്ന പിച്ചിൽ ഇംഗ്ലണ്ടിന് പന്തെറിയാൻ മൂന്ന് സ്പിന്നർമാരുണ്ട്.

മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ, വ്യാഴാഴ്ച കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് 24 റൺസെടുത്തിട്ടുണ്ട്. അക്കൗണ്ട് തുറക്കുംമുമ്പ് ശുഭ്മാൻ ഗിൽ (0) എൽബി ആയി. രോഹിത് ശർമ (8*), ചേതേശ്വർ പുജാര (15*) എന്നിവർ ബാറ്റിങ് തുടരുന്നു.

ടോസ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന്, ബാറ്റിങ് തിരഞ്ഞെടുക്കുന്നു, ഇന്ത്യയുടെ സ്പിന്നർമാർ ബാറ്റ്സ്മാൻമാരെ ഒന്നൊന്നായി മടക്കി അയക്കുന്നു... ഇംഗ്ലണ്ടിനെതിരേ, അഹമ്മദാബാദിൽ നടന്ന മൂന്നാം ടെസ്റ്റിൽനിന്ന് വലിയ വ്യത്യാസമില്ല നാലാം ടെസ്റ്റിലും. ഇക്കുറി ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 205 റൺസിലെത്തിയത് ആശ്വാസം.

ഒന്നാം ടെസ്റ്റിൽ 578 റൺസെടുത്തശേഷം ഈ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ഉയർന്ന സ്കോറാണിത്. ഇന്ത്യയുടെ ഇടംകൈയൻ സ്പിന്നർ അക്സർ പട്ടേൽ നാലു വിക്കറ്റും ഓഫ് സ്പിന്നർ ആർ. അശ്വിൻ മൂന്നു വിക്കറ്റും നേടി. മറ്റൊരു സ്പിന്നർ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റെടുത്തപ്പോൾ പേസ് ബൗളർ മുഹമ്മദ് സിറാജിന് രണ്ടുവിക്കറ്റുണ്ട്.

മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം....


Content Highlights: India vs England fourth test match day 2
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.