News

Get the latest news here

വിവാദ ഐഫോൺ; നൽകിയത്‌ സ്വപ്നയ്ക്ക്‌;കിട്ടിയത്‌ വിനോദിനിക്ക്‌



കൊച്ചി: സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിച്ചത് യൂണീടാക് ഉടമ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിൽ നിന്നും തിരികെ വാങ്ങിയ ഐഫോണെന്ന് സംശയം. യു.എ.ഇ. കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബിക്കായി വാങ്ങിയ 1.13 ലക്ഷത്തിന്റെ ഐഫോൺ (11 പ്രോ 256 ജി.ബി.) അദ്ദേഹത്തിന് ഇഷ്ടപ്പെടാതിരുന്നതിനാൽ സന്തോഷ് ഈപ്പൻ തിരിച്ചെടുത്ത് മറ്റൊരു ഫോൺ വാങ്ങി നൽകിയിരുന്നു. തിരികെ വാങ്ങിയ ഫോൺ സന്തോഷ് ഈപ്പൻ ഉപയോഗിക്കുന്നു എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ അത് ഉപയോഗിക്കുന്നത് വിനോദിനി ബാലകൃഷ്ണനാണെന്ന് ഐ.എം.ഇ.ഐ. നമ്പർ ഉപയോഗിച്ച് കസ്റ്റംസ് സംഘം ഡിജിറ്റൽ പരിശോധനയിലൂടെ കണ്ടെത്തി. സന്തോഷ് ഈപ്പൻ നേരിട്ട് ഈ ഫോൺ കോടിയേരി ബാലകൃഷ്ണനോ കുടുംബത്തിനോ കൈമാറിയെന്ന് കസ്റ്റംസ് കരുതുന്നില്ല. സ്വർണക്കടത്ത് സംഘത്തിലെ സ്വപ്നയോ സരിത്തോ വഴിയോ യു.എ.ഇ. കോൺസുലേറ്റുമായി ബന്ധമുള്ള മറ്റാരിലൂടെയോ വിനോദിനിയിലേക്ക് എത്തിയതായിരിക്കാമെന്നാണ് കരുതുന്നത്. ബെംഗളൂരു മയക്കുമരുന്ന് കേസിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരി ഈ ഫോൺ ഉപയോഗിച്ചെന്ന് തെളിഞ്ഞാൽ കേസിന്റെ ഗതിമാറും. ഈ ഐഫോൺ മയക്കുമരുന്ന് കേസിൽ തെളിവായി മാറാനിടയുണ്ട്. അങ്ങനെയെങ്കിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കോ ബെംഗളൂരു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോ (ഇ.ഡി.) ഫോൺ കൈമാറേണ്ടി വരും.ഫോണുകൾ വാങ്ങിയത് അതിഥികൾക്ക് സമ്മാനിക്കാൻ യു.എ.ഇ. ദേശീയ ദിനാഘോഷത്തിനെത്തുന്ന അതിഥികൾക്ക് സമ്മാനിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാസുരേഷിന്റെ നിർദേശപ്രകാരമാണ് സന്തോഷ് ഈപ്പൻ കൊച്ചി ലുലുമാളിൽ നിന്നും ആറ്‌ ഐഫോണുകൾ വാങ്ങിയത്. കൂട്ടത്തിൽ ഏറ്റവും വിലയേറിയ 1.13 ലക്ഷത്തിന്റെ ഐഫോൺ യു.എ.ഇ. കോൺസൽ ജനറലിന് നൽകി. എന്നാൽ അദ്ദേഹത്തിന് ഇതിനെക്കാൾ വിലയേറിയ ഫോണിനോടായിരുന്നു താത്പര്യം. ഇതേ തുടർന്ന് തിരുവനന്തപുരത്തുനിന്ന് അന്നു തന്നെ സന്തോഷ് ഈപ്പൻ പുതിയത് വാങ്ങി നൽകി. കോൺസൽ ജനറൽ ഉപേക്ഷിച്ചത് സന്തോഷ് ഈപ്പൻ ഉപയോഗിച്ചു. മറ്റ് ആറു ഫോണുകളിൽ ഒന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർക്കും അഡീഷണൽ പ്രോട്ടോകോൾ ഓഫീസർക്കും നൽകി. ഇ.ഡി. കണ്ടെത്തലിന് വിരുദ്ധംസന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുലേറ്റിലേക്ക് ആറ്‌ ഐഫോണല്ല ഏഴെണ്ണം വാങ്ങി നൽകിയിരുന്നു എന്ന് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ആണ്. ഇതിൽ ഒരു ഫോൺ സന്തോഷ് ഈപ്പൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിന് കടകവിരുദ്ധമായ കണ്ടെത്തലാണ് ഇപ്പോൾ കസ്റ്റംസിന്റെതായി പുറത്ത് വന്നത്. കസ്റ്റംസ് കേസുകൾക്കൊന്നും ഐഫോണുമായി നേരിട്ട് ബന്ധമില്ല. ബന്ധമുള്ളത് ലൈഫ് മിഷൻ കേസിലാണ്. ആ നിലയ്ക്ക് ഏത് കേസ് ചൂണ്ടിക്കാട്ടിയാകും കോടതിയിൽ കസ്റ്റംസ് ഇതിനെ ന്യായീകരിക്കുക എന്ന ചോദ്യവും ഉയരുന്നു.വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പൻവിനോദിനി ബാലകൃഷ്ണനെ അറിയില്ലെന്നും ഐഫോൺ അവർക്ക് നൽകിയിട്ടില്ലെന്നും സന്തോഷ് ഈപ്പൻ. യു.എ.ഇ. കോൺസുലേറ്റിലേക്കായി താൻ വാങ്ങിയ ഫോണുകൾ സ്വപ്ന സുരേഷിനാണ് നൽകിയതെന്നും സന്തോഷ് ഈപ്പൻ വ്യക്തമാക്കി.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.