News

Get the latest news here

സിവില്‍ സര്‍വീസസ് 2020; അഭിമുഖം ഏപ്രില്‍ 26 മുതല്‍

ന്യൂഡൽഹി: 2020-ലെ സിവിൽ സർവീസസ് പരീക്ഷയുടെ അഭിമുഖം ഏപ്രിൽ 26 നടത്താൻ തീരുമാനിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). 2,046 ഉദ്യോഗാർഥികളാണ് അഭിമുഖത്തിനായി അർഹത നേടിയിട്ടിട്ടുള്ളത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ പേര്, അഭിമുഖത്തീയതി, സമയം, തുടങ്ങിയ വിവരങ്ങൾ യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in-ൽ ലഭിക്കും.

മെയിൻ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ജൂൺ 18 വരെയാണ് അഭിമുഖം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ വ്യോമമാർഗം അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർഥികൾക്ക് ടിക്കറ്റ് തുക തിരികെ നൽകാനും യു.പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.

എയർ ഇന്ത്യയോ മറ്റേതെങ്കിലും സ്വകാര്യ എയർലൈൻസോ ബുക്ക് ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് തിരികെ നൽകും. ഇതിനായി ടിക്കറ്റിന്റെ കോപ്പിയും ബോർഡിങ് പാസും കൈയ്യിൽ കരുതണം.

മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ഗോഐബിബോ, ഈസ് മൈ ട്രിപ്പ് തുടങ്ങിയ സ്വകാര്യ ട്രാവൽ ഏജന്റ്സ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് തുക ലഭിക്കില്ലെന്നും യു.പി.എസ്.സി അറിയിച്ചിട്ടുണ്ട്.

Content Highlights: Civil Services Exam 2020 Interview Begins On April 26 will reimburse ticket fare
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.