News

Get the latest news here

'വാക്‌സിനെടുക്കാന്‍ തിരക്ക് കൂട്ടരുത്; കോവിഡ് രണ്ടാം തരംഗത്തിന് കാരണം തിരഞ്ഞെടുപ്പാണ്,മ്യൂട്ടേഷനല്ല'

കോവിഡ്വാക്സിന്റെരണ്ടാമത്തെ ഡോസ് എടുത്ത്രണ്ടാഴ്ച കഴിഞ്ഞേ ഗുരുതര രോഗത്തിൽ നിന്ന്സംരക്ഷണം ലഭിക്കൂവെന്ന്കേരള കോവിഡ് ഡെസ്ക് സ്റ്റേറ്റ് മെഡിക്കൽ ബോർഡ് ചെയർപേഴ്സൺ എ. സന്തോഷ് കുമാർ. വാക്സിനെടുത്ത ഉടനെ സംരക്ഷണം ലഭിക്കില്ല. എന്നാൽ തെറ്റിദ്ധാരണ മൂലം കൂട്ടംകൂടി വാക്സിനേഷനായി ജനം ക്യൂ നിൽക്കുകയാണ്. അതിനാൽ സുരക്ഷിതമായി വാക്സിനെടുക്കണമെന്നും അതിനു ശേഷവും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കണമെന്നും എ സന്തോഷ് കുമാർ പറഞ്ഞു.

കോവിഡ് കേസുകൾ കൂടുന്നതിനനുസരിച്ചുള്ള വർധനവ് ഗുരുതര രോഗബാധിതരുടെ എണ്ണത്തിലുണ്ടാവും. അതിനാൽഐസിയുകൾ നിറയാനുള്ള സാധ്യതയുണ്ട്. രോഗവ്യാപനം പരിധി വിട്ടാൽ നിലവിലെ കിടക്കകൾ പോരാതെ വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കോവിഡിന്റെ രണ്ടാംതരംഗവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്തമായ മറുപടിയുംഇനി നാം സ്വീകരിക്കേണ്ട ജാഗ്രതയെക്കുറിച്ചും മാതൃഭൂമി ഡോട്ടകോമിനോട് സംസാരിക്കുകയായിരുന്നു എ. സന്തോഷ് കുമാർ.


രാജ്യം മുഴുവൻ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഉലഞ്ഞിരിക്കുകയാണ്. ഓക്സിജൻ കിട്ടാതെ മരിക്കുന്ന രോഗികളുടെ വാർത്തകൾ വല്ലാത്ത ഭീതിയുണർത്തുന്നുണ്ട്. കേരളത്തിലും അങ്ങനെ ഒരവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ.


ഇതുവരെയുള്ള നമ്മുടെ വിലയിരുത്തൽ പ്രകാരം അങ്ങനെ ഒരവസ്ഥയില്ല. പക്ഷെ വരില്ലാന്ന് ഉറപ്പിച്ചു പറയാനും സാധിക്കില്ല. പുതിയ കോവിഡ് തരംഗത്തിൽ ഭാഗ്യവശാൽ മരണം കൂടുതലല്ല. അതാണ് ചെറിയ സമാധാനം. പക്ഷെ വ്യാപന നിരക്ക് കൂടുതലാണ്. ഗുരുതരാവസ്ഥയിൽക്കിടക്കുന്നവരുടെ നിരക്കും കഴിഞ്ഞതവണത്തേക്കാൾ കൂടുതലല്ല. പക്ഷെ കോവിഡ് കേസുകൾ കൂടുന്നതിനനുസരിച്ചുള്ള വർധനവ് ഗുരുതര രോഗബാധിതരുടെ എണ്ണത്തിലും ഉണ്ടാവും. അതുകൊണ്ട് തന്നെ ഐസിയുകൾ നിറയാനുള്ള സാധ്യതയുണ്ട്. ക്രമാതീതമായ വർധന ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. അതേസമയംരണ്ടാം തരംഗം ഒന്നാമത്തേതിനേക്കാൾ ഭീതിയുണർത്തുന്നതെന്ന് കരുതേണ്ടതില്ല. അങ്ങനെ നോക്കുകയാണെങ്കിൽ കിടക്കകളും ഐസിയുകളും നിറഞ്ഞു കവിയേണ്ട സമയം കഴിഞ്ഞു.


മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ആയതുകൊണ്ടാണോ കേസുകൾ ഇത്രയധികം ഉയരാനുള്ള കാരണം?


കേരളത്തിൽ മ്യൂട്ടേഷൻ പരിശോധിക്കാനുള്ള സാമ്പിളുകൾ കൃത്യമായി അയക്കുന്നതുകൊണ്ട് തന്നെ നമ്മുടെ കൈവശം കൃത്യമായ ഡാറ്റയുണ്ട്. കേരളത്തിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഏഴുശതമാനം മാത്രമേ മ്യൂട്ടേഷൻ സംഭവിച്ച കേസുകളുള്ളൂ. ഏഴുശതമാനം മ്യൂട്ടേഷൻ സംഭവിച്ചു എന്നുകരുതി ഇത്രയധികം കേസുകളൊന്നും വർധിക്കില്ല. ഈ വർധനക്കുള്ള കാരണം തിരഞ്ഞെടുപ്പാണ്.


ഡൽഹിയിലൊന്നും ഇലക്ഷനില്ലായിരുന്നല്ലോ. അവിടെയെങ്ങനെയാണ് ഇത്രയധികം വ്യാപനമുണ്ടായത്?


മിക്കവാറും എല്ലായിടത്തും തിരഞ്ഞെടുപ്പുണ്ടായിരുന്നല്ലോ. മഹാരാഷ്ട്രയിൽ പ്രാദേശിക ഇലക്ഷൻ വന്നിരുന്നു. ഡൽഹിയും മുംബൈയും ഒരു പക്ഷെ ഒരുപാടാളുകൾ കടന്നു പോകുന്ന സ്ഥലമായതിനാലാവണം അവിടെയെല്ലാം വർധനവുണ്ടായത്.ബോംബെയിൽ ഡബിൾ മ്യൂട്ടേഷൻ സംഭവിച്ചിരുന്നു. നമ്മുടെ ഏഴ് ശതമാനത്തിനേക്കാൾ കൂടുതലാണ് ബോംബെയിലെ മ്യൂട്ടേഷൻ. ആന്ധ്രപ്രദേശിലാണ് ഏറ്റവും അധികം മ്യൂട്ടേഷൻ സംഭവിച്ച വൈറസ് ബാധയുള്ളത്. 30 ശതമാനത്തോളം വരുമത്. വളരെ കൂടുതലാണത്.


കേരളത്തിൽ നിലവിൽ ഏഴ് ശതമാനം മ്യൂട്ടേഷൻ സംഭവിച്ച വൈറസ് കേസുകളുണ്ടെന്ന് പറഞ്ഞല്ലോ. എത്ര ശതമാനം വരെ മ്യൂട്ടേഷൻ കേസുകളായാലാണ് ഭയപ്പെടേണ്ട സാഹചര്യം വരുന്നത്.


മ്യൂട്ടേഷൻ സംഭവിച്ചെന്നു കരുതി ഭയപ്പെടേണ്ട സാഹചര്യം ഉണ്ടാകണമെന്നില്ല. മ്യൂട്ടേഷൻ ഏത് തരത്തിലാണ് സംഭവിക്കുന്നതെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ആഘാതം. മ്യൂട്ടേഷൻ കാരണം രോഗവ്യാപനം കൂടിയാലും അസുഖത്തിന്റെ കാഠിന്യം കൂടിയാലും മാത്രമേ നമ്മൾ ഭയപ്പെടേണ്ടതുള്ളൂ. മ്യൂട്ടേഷൻ വൈറസുകൾക്ക് സംഭവിക്കുന്നത് സ്വാഭാവികമാണ്. മ്യൂട്ടേഷൻ സംഭവിച്ചവൈറസ് ഉള്ള രോഗിയുടെ രോഗാവസ്ഥ കാഠിന്യമേറിയതാണോ എന്നെല്ലാം നാം പരിശോധിക്കുന്നുണ്ട്. ആ തരത്തിൽ നമ്മളെ ബാധിക്കുന്ന തരത്തിലുള്ള മ്യൂട്ടേഷനുകളെ മാത്രമേ സാങ്കേതികമായി മ്യൂട്ടേഷനായി പരിഗണിക്കുന്നുള്ളൂ. യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലുള്ളആഘാതമുണ്ടാക്കുന്ന മ്യൂട്ടേഷനേ നമ്മൾ ആശങ്കപ്പെടേണ്ടതുള്ളൂ.


അപ്പോൾ നിലവിൽ കേരളത്തിൽ കണ്ടുവരുന്ന മ്യൂട്ടേഷനെ ഭയപ്പെടേണ്ടതില്ലെന്നാണോ?


നിലവിൽ 440 എന്ന നമ്പറിട്ട കേരളത്തിൽ കണ്ടുവരുന്ന മ്യൂട്ടേഷൻ കാഠിന്യമുള്ളതാണെന്ന് തോന്നുന്നില്ല. വ്യാപനശേഷി കൂടുതലായിരിക്കാം. എന്നിരുന്നാലും ഏഴ് ശതമാനം മ്യൂട്ടേഷൻ കൊണ്ട് ഇത്രമാത്രം വ്യാപനം കേരളത്തിലുണ്ടാവില്ല. മാസ്ക് ഇടാതെയും സാമൂഹികഅകലം പാലിക്കാതെയും തിരഞ്ഞെടുപ്പ് കാലത്തുണ്ടായആൾക്കൂട്ടങ്ങൾ ആയിരിക്കാം ഇത്ര കേസുകൾ വർധിക്കാൻ കാരണം. നമ്മൾ ആന്റിബോഡി പഠനം നടത്തിയിരുന്നു. അത് പ്രകാരം കേരളത്തിലെ 89 ശതമാനം ആളുകൾക്കും കോവിഡ് ഇതുവരെ ബാധിച്ചിട്ടില്ല. 89 ശതമാനം പേർക്കും കോവിഡ് ഇനിയും വരാൻ സാധ്യതയുള്ളവരാണ്. അങ്ങനെയുള്ള നമ്മൾ മാസ്കില്ലാതെ നടക്കുന്നത് വലിയ പ്രശ്നമുണ്ടാക്കും.


രോഗികൾ വർധിച്ച് കിടക്കകൾ നിറയുന്ന ഒരവസ്ഥയിലേക്ക് നമ്മൾ എത്തുമോ


കിടക്കകൾ നിറയാനുള്ള സാധ്യതയുണ്ട്.അതുനേരിടാനുള്ളഎല്ലാ തയ്യാറെടുപ്പുകളും സർക്കാർ നടത്തുന്നുണ്ട്.


ഓക്സിജൻ ക്ഷാമത്തിന്റെ പ്രശ്നം കേരളത്തിലുണ്ടോ?മറ്റ്സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ കയറ്റി അയച്ചത് നമ്മെ ബാധിക്കുമോ?


മെഡിക്കൽ ആവശ്യത്തിനുള്ള ഓക്സിജൻ നിലവിൽ ആവശ്യത്തിനു നമുക്കുണ്ട്. ആൾ ഇന്ത്യ തലത്തിൽ ആവശ്യം കൂടുമ്പോൾ കേരളത്തിനുള്ളത് കേരളത്തിനു മാത്രം എന്ന സമീപനം നമുക്കെടുക്കാനാവില്ലല്ലോ. ഓക്സിജൻ ഷോർട്ടേജ് വന്നാലും ചവറ ടൈറ്റാനിയത്തിൽ നിന്ന് എടുക്കാം. മെഡിക്കൽ ഓക്സിജൻ അല്ലാതെ ഓക്സിജൻ ഉത്പാദിപ്പിക്കുന്ന സ്ഥലങ്ങളും നമുക്കുണ്ട്.


നിലവിൽ നമ്മുടെ സിസ്റ്റത്തിന് എത്ര കേവിഡ് കേസുകൾ വരെ താങ്ങാൻ കഴിയും. പിടിവിടുന്ന ഘട്ടത്തിലെത്തുന്നത് എത്ര കേസുകൾ വരെ എത്തുമ്പോഴാണ്


നേരിയ ലക്ഷണങ്ങളുള്ളവർ വീട്ടിലിരിക്കുകയും പ്രകടമായ ലക്ഷണങ്ങൾ മാത്രമുള്ളവർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയിൽ വലിയ പ്രശ്നങ്ങൾ നമുക്കുണ്ടാവില്ല. കാര്യമായ ലക്ഷണങ്ങൾ കാണിച്ചിട്ടും വീട്ടിലിരിക്കുകയും ശ്വാസം മുട്ടൽ അനുഭവപ്പെടുമ്പോൾ മാത്രം ആശുപത്രിയിലെത്തുകയും ചെയ്യുമ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോവുക. അങ്ങനെ ഒരവസ്ഥയിൽ മരണസാധ്യത കൂടുതലാണ്. നമ്മൾ വീട്ടിലിരിക്കുന്നവരെ മോണിട്ടർ ചെയ്യേണ്ടതുണ്ട്. വീട്ടിലിരിക്കുന്നവർ നിരന്തരമായി ഓക്സിജൻ സാച്ചുറേഷൻ സംബന്ധിച്ചുആരോഗ്യപ്രവർത്തകരെ വിവരമറിയിക്കേണ്ടതുണ്ട്. ചുമയുണ്ടായിരുന്നോ ശ്വാസം മുട്ടലുണ്ടായിരുന്നോ എന്നെല്ലാം കൃത്യമായി അറിയിക്കേണ്ടതുണ്ട്.

കോവിഡ് പോസിറ്റീവായി വീട്ടിൽ കഴിയുന്നവരെ ആരോഗ്യ പ്രവർത്തകർ നിരീക്ഷക്കണം എന്നതാണ് ഏറ്റവും ഐഡിയലായ കാര്യം. എന്നാൽ ലോകത്തൊരിടത്തും അത് പ്രായോഗികമല്ല. അതിനാലാണ് ഇറ്റലിയിയെല്ലാം ഇത്രയധികം പേർ മരിച്ചത്. പൾസ് ഓക്സിമീറ്ററിന് 1000 രൂപയേ വിലയുള്ളൂ. ചെറിയ പിശകുകൾ ഉണ്ടെങ്കിലും അതുപയോഗിച്ച് സാച്ചുറേഷൻ നമുക്ക്നോക്കാം. അത് സാധ്യമാക്കിയേ പറ്റൂ. വീട്ടിലിരിക്കുന്നവരുടെ സാച്ചുറേഷൻ ലെവൽ എപ്പോഴാണ് താഴ്ന്നു പോകുന്നതെന്ന് നമുക്ക് പറയാൻ പറ്റില്ല. അങ്ങനെ വരുന്ന സന്ദർഭങ്ങളിലാണ് ആളുകൾ പെട്ടെന്ന് മരണപ്പെടുന്നത്. സാച്ചുറേഷൻ നോക്കാനുള്ള സംവിധാനം വീടുകളിലുണ്ടായേ തീരൂ. നല്ല രോഗലക്ഷണങ്ങൾ കാണിക്കുന്നവരുംവീട്ടിലിരിക്കുക എന്നതാണ് വിദേശങ്ങളിലെ പോളിസി.അങ്ങനെ വീട്ടിലിരുന്നവരാണ് വിദേശത്ത്മുഴുവൻ മരിച്ചത്. അതിനാലാണ് നമ്മുടെ സർക്കാർ നേരിയതല്ലാത്ത രോഗലക്ഷണങ്ങൾ കാണിക്കുന്നവരെവീട്ടിലിരുത്തുന്നതിനോട് വലിയ താത്പര്യം കാണിക്കാതിരുന്നത്.

കോവിഡ് പോസിറ്റീവായവരും സമ്പർക്കത്തിലൂടെകോവിഡ് ഉണ്ടാവണമെന്ന സങ്കൽപത്തിൽ രോഗം പരിശോധിക്കാതെ വീട്ടിലിക്കുന്നവരുമെല്ലാം തന്നെ പൾസ് ഓക്സിമീറ്റർ ഉപോഗിച്ച് ഓക്സിജൻ ലെവൽ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത് ഗുണം ചെയ്യും


രണ്ടാം തരംഗത്തിൽ കോവിഡ് ലക്ഷണങ്ങളിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ.


പനി, ചുമ, തൊണ്ടവേദന എന്നിവയൊക്കെ തന്നെയാണ് ലക്ഷണങ്ങൾ. ചുമ വേഗം തന്നെ പിടിപെടുന്നുണ്ട്. കണ്ണ് ചുമക്കുന്നതും ഛർദ്ദിയുമൊക്കെ ഇപ്പോ കണ്ടുവരുന്നുണ്ട്. ഡാറ്റ കിട്ടി അനലൈസ് ചെയ്താലേ അക്കാര്യത്തിലെല്ലാം കൃത്യമായി നമുക്ക് കാര്യങ്ങൾ പറയാനാവൂ.


നിലവിൽ വാക്സിൻ ക്ഷാമം കേരളം നേരിടുന്നുണ്ടോ.


ഇടക്കിടെ ...വെള്ളിയാഴ്ചയാണ് വാക്സിൻ വരേണ്ടതെങ്കിൽ അപ്പോൾ ക്ഷാമം ഉണ്ടാവാറുണ്ട്. നമ്മുടെ വാക്സിൻ ഫിക്സഡ് സെന്റേർസിൽ വാക്സിൻ കുറവ് കാണില്ല. പക്ഷെ ഔട്ട് റീച്ചിൽ ഷോർട്ടേജുണ്ടാവും.


അപ്പോൾ വാക്സിൻ ക്ഷാമം എന്ന് പറഞ്ഞു വരുന്ന വാർത്തകൾ എവിടെയുള്ള ക്ഷാമമാണ് യഥാർഥത്തിൽ?


റസിഡൻസ് അസോസിയേഷൻ ക്ലബ്ബുകൾ എന്നിവ വഴിയെല്ലാം കൊണ്ടു ചെന്ന് വാക്സിൻ നൽകുന്നതിൽ ക്ഷാമം ചില സന്ദർഭങ്ങളിൽ നേരിടുന്നുണ്ട്. മെഡിക്കൽ കോളേജുകളിൽ ഇതുവരെ ക്ഷാമമുണ്ടായിട്ടില്ല. റസിഡൻസ് അസോസിയേഷൻ പോലുള്ള ഔട്ട്റീച്ച് സെന്ററുകളിൽ വാക്സിൻ നൽകുമെന്ന് പറയുകയും കൊടുക്കാൻ പറ്റാതെ വരികയും ചെയ്ത സന്ദർഭം ഉണ്ടായിട്ടുണ്ട്. അത് ക്ഷാമമാണ്. 130 കോടി ജനങ്ങളെ വാക്സിനേറ്റ് ചെയ്യുക എന്നത് ലോകത്തൊരു സർക്കാരിനും മാനേജ് ചെയ്യാൻ പറ്റുമെന്ന തോന്നുന്നില്ല. ഇനി മെയ് 1 മുതൽ 18 വയസ്സിനു മുകളിലുള്ളവരെ വാക്സിനേറ്റ് ചെയ്യുന്നതെങ്ങനെ എന്നത് ഒരു സർക്കാരിനും മാനേജ് ചെയ്യാനാവില്ല.


പൊതുമേഖലാ സ്ഥാപനങ്ങളെ വാക്സിൻ ഉത്പാദിപ്പിക്കാൻ കേന്ദ്രസർക്കാർ ഏൽപിച്ചിരുന്നെങ്കിൽ ക്ഷാമം ഒഴിവാക്കാമായിരുന്നു എന്നും നിരീക്ഷണമുണ്ട്


ലോകത്തിൽ ഏറ്റവും കൂടുതൽ വാക്സിൻ ഉത്പാദിക്കുന്നത് സിറം ഇൻസ്റ്റിറ്റ്യൂട്ടിലാണ്. കപ്പാസിറ്റി ബിൽഡ് ചെയ്യുക എന്നത് പൊടുന്നനെ പറ്റുന്ന കാര്യമല്ലല്ലോ.


വാക്സിൻ ക്ഷാമം എസ്കേപ് മ്യൂട്ടൻസ് സാധ്യത ഉണ്ടാക്കുമോ. കഴിഞ്ഞ ദിവസം ഡോ. ഇക്ബാൽ എഴുതിയ ലേഖനത്തിൽ എസ്കേപ് മ്യൂട്ടൻസിനെക്കുറിച്ച് പരാമർശിച്ചിരുന്നു


വാക്സിൻ ക്ഷാമം എസ്കേപ് മ്യൂട്ടൻസ്സാധ്യതയുണ്ടാക്കിയേക്കാം.എന്നാൽ അതിന് നമുക്ക് തെളിവൊന്നുമില്ല. ഉദാഹരണത്തിന് ആന്റിബയോട്ടിക് ഒരളവിൽ കുറവ് കഴിക്കുകയാണെങ്കിൽ രോഗാണുമരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി സ്വയം ഉണ്ടാക്കും. ആ സാധ്യത വെച്ച്കൊറോണ വൈറസ് എസ്കേപ് മ്യൂട്ടൻസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്.


രോഗവ്യാപനം കൂടിയതോടെ വാക്സിനെടുക്കാൻ ആളുകൾ കൂട്ടത്തോടെ പോവുകയാണ്. ഇത് വാക്സിനേറ്റ്ചെയ്യുന്നത് മൂലമുണ്ടാകുന്ന ഗുണത്തേക്കാളേറെ ദോഷം ചെയ്യില്ലേ?


ഇങ്ങനെ ആൾക്കൂട്ടമുണ്ടായാൽ കോവിഡ് വാക്സിനേഷൻ സെന്ററിൽ നിന്ന് വരെ കോവിഡ് രോഗം ബാധിക്കുന്ന അവസ്ഥയുണ്ടാക്കും. അത് ജനം ശ്രദ്ധിക്കണം. അതുകൊണ്ടാണ്റജിസ്ട്രേഷൻ സ്ട്രിക്ട് ആക്കുന്നത്. വാക്സിൻ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ വാക്സിനെടുത്തയാൾക്ക്ഗുരുതര രോഗത്തിൽ നിന്നുള്ള സംരക്ഷണം ലഭിക്കൂ.

വാക്സിനെടുത്ത ഉടനെ സംരക്ഷണം ലഭിക്കുന്നില്ല എന്ന് പലർക്കും അറിവില്ല. അതിനാലാണ് ഇങ്ങനെ ആൾക്കൂട്ടം. മാസ്ക് നിർബന്ധമാണ്. മാത്രവുമല്ല വാക്സിനെടുത്തവർക്ക് രോഗപ്രതിരോധ ശേഷി കിട്ടിയാലും നമുക്ക് വാഹകരാവാൻ പറ്റും. മറ്റുള്ളവരുടെ സുരക്ഷ കണക്കിലെടുത്ത് നമ്മൾ മാസ്ക് ധരിക്കേണ്ടതുണ്ട്. രണ്ട് ഡോസ് എടുത്ത ഒരുപാട് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വന്നിട്ടുണ്ട്. ആരും ഐസിയുവിലായിട്ടില്ല. മരിച്ചതായും അറിവിലില്ല. വാക്സിൻ എടുക്കുന്നതു കൊണ്ട് നമ്മൾ ഉദ്ദേശിച്ചതു തന്നെ ജീവന് ഭീഷണി വരുന്ന രോഗാവസ്ഥ ഇല്ലാതാക്കുക എന്നതാണ്.


വാക്സിന്റെ രണ്ടാംഡോസ് 56 ദിവസം കഴിഞ്ഞും എടുക്കാൻ പറ്റിയില്ലെങ്കിൽ കുഴപ്പമുണ്ടോ?


12 ആഴ്ച വരെയുള്ള ഗാപ്പ് (84 ദിവസം) കുഴപ്പമില്ല .ആരോഗ്യരംഗത്തെബോധവത്കരണം ഇപ്പോഴും 56 ദിവസ (എട്ട് ആഴ്ച)ത്തെ ഇടവേളയാണ് അഭികാമ്യമായ സമയമായി പറയുന്നത്. അതിൽ നമുക്ക് ഉറച്ച് നിൽക്കാം.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.