By
Admin
/
May 04, 2021 //
Editor's Pick /
സംസ്ഥാനത്ത് നാലേമുക്കാല്‍ ലക്ഷം ഡോസ് കോവിഡ് വാക്സിന് എത്തി
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക ആശ്വാസം. നാലേമുക്കാൽ ലക്ഷം ഡോസ് വാക്സിൻ ഇന്ന് സംസ്ഥാനത്തെത്തിച്ചു.
നാല്ലക്ഷംകോവിഷീൽഡ് വാക്സിനും 75,000 ഡോസ് കോവാക്സിനും ആണ് എത്തിച്ചത്.ബുധനാഴ്ച എറണാകുളം കോഴിക്കോട് മേഖലാ കേന്ദ്രങ്ങളിലേക്ക് വാക്സിൻ കൈമാറും.
ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തിന് വാക്സിൻ ലഭിക്കുന്നത്. വാക്സിൻ സ്റ്റോക്കില്ലാത്തതിനാൽ ഇന്ന് സംസ്ഥാനത്ത് വളരെ കുറച്ച് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ വിതരണം നടന്നത്.
Content Highlight: Fresh supplies of vaccine to reach Kerala
Related News
Comments