News

Get the latest news here

രണ്ടാഴ്ചകൂടി കോവിഡ് രോഗനിരക്ക് ഉയരും; സംസ്ഥാനത്ത് രോഗവ്യാപനം ദേശീയ ശരാശരിക്കുമുകളില്‍



തിരുവനന്തപുരം: അടുത്ത രണ്ടാഴ്ചകൂടി കോവിഡ് രോഗികളുടെ എണ്ണം ഇതേനിലയിൽ തുടരുകയോ ഉയരുകയോ ചെയ്യാനിടയുണ്ടെന്ന് വിദഗ്ധ സമിതി. തിരുവനന്തപുരത്ത് ചികിത്സ ആവശ്യമുള്ള പ്രതിദിന രോഗികളുടെ എണ്ണം ഈ ഘട്ടത്തിൽ 2500 മുതൽ നാലായിരംവരെ ആയേക്കുമെന്നാണ് കണക്കുകൂട്ടൽ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട് ജില്ലകളിലും രോഗികളുടെ എണ്ണം കൂടുമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലയിലും കിടക്കകളും ഐ.സി.യു. കിടക്കകളും ആവശ്യത്തിന് ലഭ്യമാണ്. എന്നാൽ തിരുവനന്തപുരത്ത് കൂടുതൽ ഐ.സി.യു. കിടക്കകൾ ഒരുക്കേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. കൊല്ലം, എറണാകുളം ജില്ലകളിലും അധിക സൗകര്യമൊരുക്കേണ്ടിവരുമെന്ന് സമിതി നിർദേശിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് ദേശീയ ശരാശരിക്കുമുകളിലാണ്. ദേശീയ ശരാശരി 6.92 ശതമാനത്തിൽ നിൽക്കുമ്പോൾ സംസ്ഥാനത്ത് ഇത് 10.31 ശതമാനമാണ്. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി ദേശീയതലത്തിൽ 21.46 ശതമാനവും സംസ്ഥാനത്ത് 25.19 ശതമാനവുമാണ്. 75,08,437 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് ഇതുവരെ വിതരണം ചെയ്തത്. രണ്ടുദിവസത്തേക്കുള്ള ഉപയോഗത്തിനാവശ്യമായ 2.4 ലക്ഷം ഡോസ് സ്റ്റോക്കുണ്ട്. ഓക്സിജൻ 20 ദിവസത്തേക്ക് ഭദ്രംഇരുപത് ദിവസത്തേക്ക് മതിയാവുന്ന ഓക്സിജൻ സംസ്ഥാനത്ത് സ്റ്റോക്കുണ്ട്. 119.7 ടൺ ദ്രവീകൃത മെഡിക്കൽ ഓക്സിജൻ അടക്കം 219.22 ടൺ ഓക്സിജനാണ് സ്റ്റോക്കുള്ളത്. റീഫില്ലിങ് ശേഷികൂടി കണക്കിലെടുത്താണ് ഓക്സിജൻ നിലവിൽ ഭദ്രമാണെന്ന് വിലയിരുത്തുന്നത്. കഴിഞ്ഞ മൂന്നുദിവസത്തെ രോഗസ്ഥിരീകരണ നിരക്ക് ശതമാനത്തിൽ മലപ്പുറം 30.1എറണാകുളം 29.9 കോഴിക്കോട് 29.6തൃശ്ശൂർ 29.5ആലപ്പുഴ 29.2കോട്ടയം 27.8തിരുവനന്തപുരം 26.2പാലക്കാട് 24.6കണ്ണൂർ 24.4കാസർകോട് 24.3വയനാട് 20.9ഇടുക്കി 20പത്തനംതിട്ട 19.8കൊല്ലം 18.2

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.