News

Get the latest news here

'സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരമോ?' - അഭ്യൂഹങ്ങള്‍ ചിരിച്ചുതള്ളി മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ സത്യപ്രതിജ്ഞ നീളുന്നത് ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരമാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ.

അതുശരി, അപ്പോൾ ജ്യോത്സ്യനിൽ വിശ്വാസമുള്ള ആളായി ഞാൻ മാറി അല്ലേ. രണ്ടും നിങ്ങളുടെ (മാധ്യമങ്ങളുടെ) ആൾക്കാർ തന്നെ പറയും - അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യന്റെ നിർദ്ദേശ പ്രകാരമാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തകാര്യം വാർത്താ സമ്മേളനത്തിനിടെ ചൂണ്ടിക്കാട്ടിയപ്പോൾ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സത്യപ്രതിജ്ഞ 20 ന് തന്നെ നടത്താം എന്ന തരത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. എൽഡിഎഫ് യോഗം കൂടി ആലോചിക്കേണ്ടതുണ്ട്. ആലോചിച്ച് തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചത്.

Content Highlights:CM Pinarayi Vijayan swearing in
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.