News

Get the latest news here

കോവിഡ് കൈകാര്യം ചെയ്യാന്‍ 9 നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്

ന്യൂഡൽഹി: രാജ്യത്തെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തടയാൻ ഉടനടി നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്. 12 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ ചേർന്ന് തയ്യാറാക്കിയ കത്തിൽ കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളംനിർദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്.

സൗജന്യ വാക്സിൻ വിതരണം, വാക്സിൻ ശേഖരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ നിർദേശങ്ങളാണ് കോവിഡ് മഹാമാരിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ അയച്ച കത്തിൽ മുന്നോട്ടുവെച്ചിരിക്കുന്നത്.

ഞങ്ങൾ ഇതിനു മുൻപുംം ഈ വിഷയങ്ങളിലേക്ക് കേന്ദ്രസർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. സർക്കാരിന് അനായാസേനെ നടപ്പാക്കാനാവുന്ന ഈ നിർദേശങ്ങൾക്ക് സർക്കാർ വേണ്ടത്ര പരിഗണന നൽകാതിരിക്കുകയോ അവഗണിക്കുകയോ ചെയ്തു. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് കത്തിൽ പറയുന്നു.

പ്രതിപക്ഷ പാർട്ടികൾ മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ ഇവയാണ്..


സാധ്യമായ എല്ലായിടത്തുനിന്നും വാക്സിൻ ശേഖരിക്കുക.
രാജ്യത്തെ എല്ലാവർക്കും ഉടനടി സൗജന്യ വാക്സിൻ വിതരണം ചെയ്യുക.വാക്സിൻ ശേഖരണത്തിനുംവിതരണത്തിനുമായി ബജറ്റിൽ നിന്ന് 35000 കോടി ചെലവഴിക്കുക
രാജ്യത്തെ വാക്സിൻ നിർമാണം വിപുലപ്പെടുത്താനായി നിർബന്ധിത ലൈസൻസ് സംവിധാനം
കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്ത നിർമാണം താൽക്കാലികമായി നിർത്തിവെക്കുക. ഈ പണംകോവിഡ് ചികിത്സയ്ക്കു ഓക്സിജൻ വാങ്ങാനും വാക്സിൻ വാങ്ങാനും ഉപയോഗിക്കുക
കണക്കിൽപ്പെടാതെ സ്വകാര്യ ഫണ്ടുകൾ പിഎം കെയേഴ്സ് ഫണ്ടിലേക്ക് മാറ്റി കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുക
രാജ്യത്തെ തൊഴിൽ രഹിതർക്ക് പ്രതിമാസം 6000 രൂപ വീതം സാമ്പത്തിക സഹായം നൽകുക
ആവശ്യമുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക
കാർഷിക നിയമം പിൻവലിക്കുക, കർഷകർ കോവിഡ് പ്രതിസന്ധിയിൽ അകപ്പെടുന്നത് തടയുക.


രാജ്യത്തെ പ്രധാനപ്പെട്ട 12 പ്രതിപക്ഷ പാർട്ടികളാണ് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. എന്നാൽ മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടിയും അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിയും കത്തിൽ ഒപ്പും വെക്കുന്നതിൽ നിന്ന് വിട്ടുനിന്നു.

Content Highlights:major Opposition Parties Send Joint Letter With 8 Points
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.