News

Get the latest news here

കോവിഡ് വാക്‌സിന്‍: യാഥാര്‍ഥ്യവും വെല്ലുവിളിയും

2020 ഡിസംബർ 28-നാണ് വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്രസർക്കാർ മാർഗരേഖ പുറത്തുവിടുന്നത്. ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, 60 വയസ്സിന് മുകളിലുള്ളവർ, മറ്റ് രോഗങ്ങളുള്ളവർ തുടങ്ങിയവരടങ്ങുന്ന 30 കോടി പേരെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെ മുൻകൂട്ടിക്കാണാനും തയ്യാറെടുപ്പുകൾ നടത്താനും സർക്കാരിനായില്ല എന്നതാണ് പ്രധാന വിമർശനം. വാക്സിനേഷൻ ആരംഭിച്ച് അധികം താമസിയാതെ രണ്ടാംതരംഗം ശക്തിപ്രാപിച്ചു. ഇത് വാക്സിന്റെ ആവശ്യകത വർധിപ്പിച്ചു. ഇതിനെ നേരിടാൻ സർക്കാർ സജ്ജമല്ലായിരുന്നു എന്നും വിലയിരുത്തപ്പെടുന്നു. മേയ് 13 വരെ ആകെ 17.9 കോടി പേർക്കാണ് വാക്സിൻ നൽകാനായത്. ഇതിൽ 3.86 കോടി മാത്രമാണ് രണ്ടുഡോസ് വാക്സിൻ ലഭിച്ചവർ. 139 കോടി ജനസംഖ്യയുള്ള രാജ്യത്തെ 70 ശതമാനം പേർ (97 കോടി) വാക്സിനേഷന് അർഹതയുള്ളവരാണെന്നാണ് കണക്ക്. ആർജിത പ്രതിരോധത്തിനായി 60 ശതമാനംപേരെ വാക്സിനേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ 58.4 കോടി ജനങ്ങൾക്ക് കുത്തിവെപ്പെടുക്കണം. അതായത്, 100 കോടിയിൽ 60 കോടി വാക്സിനേഷൻ നടക്കണം. ഇതിനായി 120-200 കോടി ഡോസ് വാക്സിൻ ആവശ്യമാണ്.

നിർമാണം


സിറം ഇൻസ്റ്റിറ്റ്യൂട്ട്(കോവിഷീൽഡ്)- ഒരു മാസത്തെ നിർമാണം അഞ്ചുകോടിയിൽ നിന്ന് 6.5 കോടിയായി ഉയർത്തി.
ഭാരത് ബയോടെക്(കോവാക്സിൻ)- 90 ലക്ഷത്തിൽ നിന്ന് രണ്ടുകോടിയാക്കി. ജൂലായ് അവസാനത്തോടെ ഇത് 5.5 കോടിയാക്കി ഉയർത്തുമെന്നും കമ്പനി അറിയിച്ചു.
റെഡ്ഡീസ് ലാബ്(സ്പുട്നിക് വാക്സിൻ)30 ലക്ഷത്തിൽനിന്ന് ജൂലായ് അവസാനത്തോടെ 1.2 കോടിയായി ഉയർത്തും


(2021 മേയ് ഒമ്പതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽനിന്ന്) അതായത്, 2021 ജൂലായ് അവസാനത്തോടെ മാസം 13.2 കോടി വാക്സിൻ രാജ്യത്ത് നിർമിക്കും. രാജ്യത്തെ മുഴുവൻ ജനങ്ങളെയും നാലുമാസംകൊണ്ട് വാക്സിനേറ്റ് ചെയ്യിക്കുകയാണെങ്കിൽ മാസം 30-60 കോടി ഡോസ് വാക്സിൻ ആവശ്യമായി വരും.

വിതരണം

ആഗോള പ്രതിരോധ കുത്തിവെപ്പുപദ്ധതിയുടെ ഭാഗമായി ഗർഭിണികൾക്കും നവജാതശിശുക്കൾക്കുമായി 39 കോടി ഡോസ് വാക്സിനാണ് ഒരു വർഷം നൽകുന്നത്. ഇതിനൊപ്പം കോവിഡ് വാക്സിൻകൂടി സൂക്ഷിക്കാനായി രാജ്യത്തെ വാക്സിൻ സംഭരണശേഷി നാലുമടങ്ങ് വർധിപ്പിക്കേണ്ടതായിവരും. അതേസമയം, മേയ് 11 കണക്കനുസരിച്ച് ഒമ്പതുകോടി ഡോസ് വാക്സിൻ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശമുണ്ട്. 120-200 കോടി ഡോസ് വിതരണത്തിനായി നമ്മുടെ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചേ മതിയാകൂ.

സാമ്പത്തികവശം


60 കോടി പേർക്ക് കുത്തിവെപ്പിനായി 120-200 കോടി ഡോസുകൾ ആവശ്യം
50 ശതമാനം ഡോസുകൾ സർക്കാരിന് 150 രൂപ നിരക്കിൽ ലഭിക്കുമെങ്കിൽ ആവശ്യമായ തുക - 15,000 കോടി രൂപ(100 കോടി പേർക്ക്)
അടുത്ത 50 ശതമാനം സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും 300-400 രൂപ നിരക്കിൽ ലഭിക്കാൻ ആവശ്യമായ തുക - 30,000-40,000 കോടി രൂപ
മൊത്തം തുക- 45,000-55,000 കോടി രൂപ
2021-22 ബജറ്റിൽ കോവിഡ് വാക്സിനേഷന് വകയിരുത്തിയ തുക- 35,000 കോടി രൂപ
ദേശീയ ആരോഗ്യമിഷന് ഈ വർഷത്തെ ബജറ്റിൽ വകയിരുത്തിയത്- 37,130 കോടി രൂപ

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.