News

Get the latest news here

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വര്‍ണാഭരണം തിരികെ ലഭിച്ചില്ലെന്ന് പരാതി

ആലപ്പുഴ: കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ സ്വർണാഭരണങ്ങൾ ആശുപത്രിയിൽ നിന്ന് തിരികെ ലഭിച്ചില്ലെന്ന് പരാതി. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച ഹരിപ്പാട് മുട്ടം സ്വദേശിനി വത്സല കുമാരിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലര പവന്റെ താലിമാലയും ഓരോ പവൻ വീതമുള്ള രണ്ട് വളയും ഒരു പവന്റെ കമ്മലും രോഗി ധരിച്ചിരുന്നു. എന്നാൽ മരണശേഷം ഒരു വള മാത്രമേ തിരികെകിട്ടിയുള്ളുവെന്നും ബന്ധുക്കൾ ആരോപിച്ചു.

ഡോക്ടർമാരെ വിവരം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വള മാത്രമേ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു.

പോലീസിന്റെ നിർദേശപ്രകാരം നാളെ ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകും.

content highlights:complaint against alappuzha medical college
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.