News

Get the latest news here

ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 346ശതമാനം നേട്ടം

സൂചികകൾ മികച്ച ഉയരം കീഴടക്കുമ്പോൾ അപ്രതീക്ഷിതമായി മികച്ച നേട്ടമുണ്ടാക്കുന്ന ഓഹരികളും ചുരുക്കമല്ല.

ഗ്ലോബസ് സ്പിരിറ്റി ലിമിറ്റഡ് ഈ ഗണത്തിൽപ്പെട്ട ഒരു ഓഹരിയാണ്. 2020 ജൂൺ 18ന് 130.70 നിലവാരത്തിലായിരുന്ന ഓഹരിയുടെ വില 584 നിലവാരത്തിലാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

ഒരുവർഷത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയ നേട്ടം 346ശതമാനമാണ്. ബിഎസ്ഇ സെൻസെക്സ് ഈ കാലയളവിലുണ്ടാക്കിയ നേട്ടം 53ശതമാനംമാത്രമാണ്.

ഈ വർഷംമുതൽ ഓഹരിവിലയിലുണ്ടായ കുതിപ്പ് 81ശതമാനമാണ്. കമ്പനി താരതമ്യേന ഉയർന്ന വരുമാനംനേടിയതാണ് ഓഹരി വിലയിൽ കുതിപ്പുണ്ടാക്കിയത്. ഒരുവർഷം മുമ്പ് ഗ്ലോബസിൽ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെങ്കിൽ ഇപ്പോഴത് 22.35 ലക്ഷമാകുമായിരുന്നു.



2021 മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായത്തിൽ 161.02ശതമാനം വർധനവുണ്ടായി. മുൻവർഷത്തെ ഇതെകാലയളവിലെ 19.40 കോടി രൂപയിൽനിന്ന് 50.64 കോടി രൂപയായാണ് അറ്റാദായം വർധിച്ചിത്.

മുന്നറിയിപ്പ്: ഓഹരിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. മുൻകാലത്തെ നേട്ടം ഭാവിയിൽ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപിക്കാൻ.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.