News

Get the latest news here

രാഹുലിന് 51-ാം പിറന്നാള്‍; സേവനദിനമായി കൊണ്ടാടാന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി: കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്ക് 51-ാം പിറന്നാൾ ദിനമായ ഇന്ന് സേവനദിനമായി ആഘോഷിച്ച് കോൺഗ്രസ്.

ഡൽഹിയിൽ കോവിഡ് ബാധിച്ചവർക്ക് അവശ്യ വസ്തുക്കൾ, മാസ്ക്, മരുന്നു കിറ്റ്, പാകം ചെയ്ത ഭക്ഷണകിറ്റ് എന്നിവ ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർ വിതരണം ചെയ്യും. കോവിഡ് ബാധിച്ച് മരിച്ചവരുടെ വീടുകളിലും കോൺഗ്രസ് നേതാക്കൾ സന്ദർശനം നടത്തുകയും സഹായം നൽകുകയും ചെയ്യുമെന്ന് ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് ചൗധരി അനിൽ കുമാർ പറഞ്ഞു.

അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന രാഹുലിന് നിരവധി രാഷ്ട്രീയ നേതാക്കളാണ് ആശസംകൾ അറിയിച്ച് രംഗത്തെത്തിയത്. ബി.ജെ.പി. ക്യാമ്പിൽനിന്നുളള നേതാക്കളും രാഹുലിന് പിറന്നാൾ ആശംസകൾ അറിയിച്ചു.

കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, തേജസ്വി യാദവ്,സച്ചിൻ പൈലറ്റ്, ശശി തരൂർ തുടങ്ങി നിരവധി നേതാക്കളാണ് ട്വിറ്ററിലൂടെ ആശംസകൾ അറിയിച്ചത്.

Content Highlights:Rahul Gandhi turns 51, party to observe Sewa Diwas
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.