News

Get the latest news here

പശ്ചിമ ബംഗാളിലെ അക്രമം: കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറി സുപ്രീംകോടതി ജസ്റ്റിസ്

ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ നിയമസഭതിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി. അക്രമത്തിൽ ബി.ജെ.പി. പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ വാദം കേൾക്കുന്നതിൽനിന്നാണ് ജസ്റ്റിസ് ഇന്ദിര ബാനർജി പിന്മാറിയത്.

കേസ് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ഇന്ദിര പറഞ്ഞു. കൊൽക്കട്ടയിൽനിന്നുള്ള വ്യക്തിയാണ് ഇന്ദിര. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഇരകളുടെ കുടുംബാംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി പശ്ചിമ ബംഗാൾ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും അത് തളളണമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി.

ബി.ജെ.പി. പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തതായും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇന്ദിര ബാനർജി പിന്മാറിയതിനെ തുടർന്ന് കേസ് മറ്റൊരു ബെഞ്ചിന് കൈമാറും.കൂട്ടബലാത്സംഗത്തിന് ഇരയായ രണ്ടു പേരും സംഭവത്തിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്ക് നേരെയുണ്ടായത് അതിക്രമത്തിന് പിന്നിലും രാഷ്ട്രീയപ്രേരണ ഉണ്ടെന്നായിരുന്നു ഇരകളുടെ വാദം.

നിയമസഭാ തിരഞ്ഞെടുപ്പിലെ വൻവിജയത്തെ തുടർന്ന് സംസ്ഥാനത്തെ ബി.ജെ.പി. അനുഭാവികൾക്കെതിരേതൃണമൂൽഅക്രമം അഴിച്ചുവിട്ടതായി ബി.ജെ.പി. ആരോപിച്ചിരുന്നു.

Content Highlights:I do not wish to hear the case, Not before me says Justice Indira Banerjee
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.