News

Get the latest news here

കേന്ദ്രമന്ത്രി ഹര്‍ദീപ് പുരി രാജ്യസഭയില്‍വച്ച് ഉപദ്രവിക്കാന്‍ മുതിര്‍ന്നെന്ന് ശന്തനു സെന്‍

ന്യൂഡൽഹി: കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി തന്നെ ശാരീരികമായി ഉപദ്രവിക്കാൻ മുതിർന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എം.പി. ശാന്തനു സെൻ രംഗത്ത്. പെഗാസസ് ആരോപണത്തിൽ രാജ്യസഭ വ്യാഴാഴ്ച പ്രക്ഷുബ്ധമായിരുന്നു. ബഹളത്തെത്തുടർന്ന് സഭ രണ്ടുതവണ നിർത്തിവെച്ചു. സഭ നിർത്തിവെച്ച സമയത്ത് മന്ത്രി ഭീഷണിപ്പെടുത്തിയെന്നും മോശം വാക്കുകൾ പ്രയോഗിച്ചുവെന്നും സെൻ ആരോപിച്ചു.

സഭ നിർത്തിവെച്ച ഉടൻ ഹർദീപ് പുരി തന്നെ അടുത്തേക്ക് വിളിപ്പിച്ചു. തുടർന്ന് അദ്ദേഹം ഭീഷണിപ്പെടുത്താൻ തുടങ്ങി. അധിഷേപിക്കുന്നത് തുടർന്ന മന്ത്രി എന്നെ ശാരീരികമായി ഉപദ്രവിക്കുന്ന ഘട്ടം വരെയെത്തി. സഹപ്രവർത്തകർ ഇത് കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു, ദൈവത്തിനു നന്ദി. ഈ സംഭവം തീർത്തും നിർഭാഗ്യകരമാണ്-സെൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

മന്ത്രി അംഗവിക്ഷേപം നടത്തിയെന്നാരോപിച്ച സെൻ സംഭവത്തിൽ രാജ്യസഭാ ഉപാധ്യക്ഷന് തൃണമൂൽ കോൺഗ്രസ് പരാതി നൽകിയെന്നും അറിയിച്ചു. പെഗാസസ് വിവാദത്തിൽ കേന്ദ്ര ഐ.ടി. മന്ത്രി അശ്വനി വൈഷണവ് പ്രസംഗിച്ചുകൊണ്ടിരിക്കേ അദ്ദേഹത്തിന്റെ കൈയിലിരുന്ന കടലാസ് സെൻ തട്ടിയെടുത്തശേഷം കീറിയെറിഞ്ഞതാണ് സഭയിൽ ബഹളത്തിനിടയാക്കിയത്.

Content Highlights:Minister Hardeep Puri threatened and verbally abused me in Rajya Sabha claims TMC Shantanu Sen
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.