News

Get the latest news here

2020-ല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ 8.3% കുറവ്; ലോക്ഡൗണും കാരണമായതായി റിപ്പോര്‍ട്ട്‌

ന്യൂഡൽഹി: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ 2019നെ അപേക്ഷിച്ച് കുറവുണ്ടായതായിദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.)യുടെ റിപ്പോർട്ട്.സ്ത്രീകൾക്കെതിരായ അതിക്രമവുമായിബന്ധപ്പെട്ട് രാജ്യത്ത് 2020-ൽ രജിസ്റ്റർ ചെയ്തത് 3,71,503 കേസുകളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2019-നെ അപേക്ഷിച്ച് സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 8.3 ശതമാനം കുറവുണ്ടായതായതാണ്റിപ്പോർട്ട് വ്യക്തമാക്കുന്നത്. 2019-ൽ 4,05,326 കേസുകളായിരുന്നു രജിസ്റ്റർ ചെയ്തിരുന്നത്. 2019നെ അപേക്ഷിച്ച്2020ൽ33823 കേസുകൾ കുറവാണ് ഉണ്ടായത്.

രാജ്യത്തെ കോവിഡ് ഒന്നാം തരംഗത്തിൽ ഏർപ്പെടുത്തിയ സമ്പൂർണ ലോക്ഡൗൺ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യത്തിൽ കുറവുണ്ടാകാൻ കാരണമായതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 2020 മാർച്ച് 25 മുതൽ 2020 മേയ് 31 വരെയായിരുന്നു ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്.

സ്ത്രീകൾഭർത്താവിൽനിന്നോ ഭർതൃബന്ധുക്കളിൽനിന്നോ ക്രൂരതയ്ക്കിരയാകുന്ന സംഭവങ്ങളാണ് ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.30.0 ശതമാനമാണ് കേസുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതംവരുത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ 48,037 അതിക്രമങ്ങളും 2020-ൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേരളത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട്2,353 കേസുകളാണ്രജിസ്റ്റർ ചെയ്തിട്ടുള്ളത്. 1078 ലൈംഗിക അതിക്രമ കേസുകളും ഇക്കാലയളവിൽ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഒഡീഷയിലാണ്- 7,533 കേസുകൾ. അതേസമയം ഏറ്റവും കൂടുതൽ ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഹരിയാണയിലാണ്. ഈ വിഭാഗത്തിൽ 3,889 കേസുകളാണ് ഹരിയാണയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

content highlights:crime against women decreased in 2020- reveals ncrb data
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.